Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightMarketchevron_rightഒമിക്രോൺ ആശങ്ക...

ഒമിക്രോൺ ആശങ്ക പടരുന്നു; വീണ്ടും തകർച്ചയെ അഭിമുഖീകരിച്ച്​ വിപണി

text_fields
bookmark_border
ഒമിക്രോൺ ആശങ്ക പടരുന്നു; വീണ്ടും തകർച്ചയെ അഭിമുഖീകരിച്ച്​ വിപണി
cancel

മുംബൈ: വീണ്ടും തകർച്ചയെ അഭിമുഖീകരിച്ച്​ ഇന്ത്യൻ ഓഹരി വിപണികൾ. തുടർച്ചയായ നാലാം ദിവസവും നേട്ടത്തോടെയാണ്​ വ്യാപാരം ആരംഭിച്ചതെങ്കിലും പിന്നീട്​ കനത്ത വിൽപന സമ്മർദത്തിൽ വിപണിക്ക്​ പിടിച്ച്​ നിൽക്കാനായില്ല. ബാങ്കിങ്​ സ്​റ്റോക്കുകളിലും റിലയൻസ്​ പോലുള്ള വൻകിട ഓഹരികളിലും വിൽപന സമ്മർദം പ്രകടമായിരുന്നു. ഇത്​ വിപണിയെ പ്രതികൂലമായി ബാധിച്ചു.

ഒമിക്രോൺ ആശങ്കമൂലം നിക്ഷേപകർ വലിയ കരുതലെടുക്കുന്നുണ്ട്​. വിദേശ കറൻസികൾക്കെതിരെ രൂപ കരുത്താർജിച്ചത്​ ഗുണകരമായെങ്കിലും എണ്ണവില ഉയർന്നത്​ തിരിച്ചടിയായി. ഒരു ഘട്ടത്തിൽ നിഫ്​റ്റി 142 പോയിന്‍റും സെൻസെക്സ്​ 439 പോയിന്‍റും ഇടിഞ്ഞു. ഇരു സൂചികകളും പിന്നീട്​ നേരിയ മുന്നേറ്റം നടത്തിയെങ്കിലും നേട്ടത്തിലേക്ക്​ എത്തിയിട്ടില്ല.

എച്ച്​.സി.എൽ ടെക്​ 3.25 ശതമാനം നേട്ടമുണ്ടാക്കി. ഏഷ്യൻ പെയിന്‍റ്​സ്​, വിപ്രോ, ഡോ.റെഡ്ഡി എന്നിവയുടെ ഓഹരിവില 0.5 ശതമാനം ഉയർന്നു. ടെക്​ മഹീന്ദ്ര, മാരുതി സുസുക്കി, ഇൻഫോസിസ്​, ഹിന്ദുസ്ഥാൻ യുണിലിവർ എന്നിവയും നേട്ടമുണ്ടാക്കി. ഇൻഡസ്​ലാൻഡ്​ ബാങ്ക്​, സൺഫാർമ്മ, എൻ.ടി.പി.സി, ആക്സിസ്​ ബാങ്ക്​, പവർ ഗ്രിഡ്​ എന്നിവ നഷ്ടം രേഖപ്പെടുത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SensexNifty
News Summary - Sell-on-rise gang returns after 3 days of rally on Dalal Street
Next Story