ശീമാട്ടി ക്രാഫ്റ്റഡ് കോഴിക്കോട് ഷോറൂം തുറന്നു
text_fieldsശീമാട്ടി ക്രാഫ്റ്റഡിന്റെ കോഴിക്കോട് ഷോറൂം സി.ഇ.ഒ ബീന കണ്ണൻ ഉദ്ഘാടനം ചെയ്യുന്നു. മകൻ വിഷ്ണു റെഡ്ഢി സമീപം
കൊച്ചി: വസ്ത്രവ്യാപാര രംഗത്തെ പ്രമുഖരായ ശീമാട്ടിയുടെ മലബാറിലെ ആദ്യ ഷോറൂം ‘ശീമാട്ടി ക്രാഫ്റ്റഡ്’ കോഴിക്കോട്ട് ഹൈലൈറ്റ് മാളിന് സമീപം സി.ഇ.ഒ ബീന കണ്ണൻ ഉദ്ഘാടനം ചെയ്തു. സ്ത്രീകൾക്ക് മാത്രമായ ഷോറൂമിൽ വിവാഹ സാരികൾ, ലെഹങ്ക തുടങ്ങിയവ പ്രത്യേകമായി തയാറാക്കി നൽകും.
ആദ്യ വിൽപന കോർപറേറ്റ് കൺസൾട്ടന്റ് എ.എം. ആഷിക്കിന് നൽകി ആരംഭിച്ച ഉദ്ഘാടന ചടങ്ങിൽ മാതൃഭൂമി ചെയർമാൻ പി.വി. ചന്ദ്രൻ, മലബാർ ഗ്രൂപ് ചെയർമാൻ എം.പി. അഹമ്മദ്, മാതൃഭൂമി ഡയറക്ടർ പി.വി. ഗംഗാധരൻ, ഒളവണ്ണ പഞ്ചായത്ത് പ്രസിഡന്റ് ഷാരുതി, വനിത മാഗസിൻ സി.ഇ.ഒ സജീവ്, ഹൈലൈറ്റ് മാൾ എം.ഡി സുലൈമാൻ, വാർഡ് അംഗം രാധാകൃഷ്ണൻ, ആർ.കെ. അവന്യൂ ഓണർ രാമകൃഷ്ണൻ പങ്കെടുത്തു.

