Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightMarketchevron_rightവോഡഫോൺ-ഐഡിയയിൽ ഇനി...

വോഡഫോൺ-ഐഡിയയിൽ ഇനി കേന്ദ്രസർക്കാറിനും ഓഹരി പങ്കാളിത്തം; സെബിയുടെ അനുമതി

text_fields
bookmark_border
Vodafone
cancel

ന്യൂഡൽഹി: വോഡഫോൺ-​ഐഡിയയുടെ 1.92 ബില്യൺ ഡോളറിന്റെ ബാധ്യത ഓഹരികളാക്കി മാറ്റാനുള്ള കേന്ദ്രസർക്കാറിന്റെ ശിപാർശക്ക് സെബിയുടെ അനുമതി. കഴിഞ്ഞ വർഷം കടക്കെണിയിലായ ടെലികോം കമ്പനികൾ സർക്കാറിന് നൽകാനുള്ള ബാധ്യത ഓഹരികളാക്കി മാറ്റാനുള്ള പദ്ധതി സർക്കാർ പ്രഖ്യാപിച്ചിരുന്നു. ഇതിനാണ് ഇപ്പോൾ കേന്ദ്രസർക്കാർ അനുമതി നൽകിയിരിക്കുന്നത്.

പുതിയ പദ്ധതി യാഥാർഥ്യമാവുമ്പോൾ വോഡഫോണിൽ സർക്കാറിന് 30 ശതമാനം ഓഹരി പങ്കാളിത്തമുണ്ടാകും. ആദിത്യ ബിർളക്കും വോഡഫോൺ ഗ്രൂപ്പിനുമൊപ്പം കമ്പനിയിലെ ഏറ്റവും വലിയ ഓഹരി പങ്കാളികളിൽ ഒരാളായി കേന്ദ്രസർക്കാറും മാറും.

അതേസമയം ഇതുമായി ബന്ധപ്പെട്ട വാർത്തകളിൽ പ്രതികരിക്കാൻ വോഡഫോണോ ഐഡിയയോ തയാറായിട്ടില്ല. കൈമാറ്റം പൂർത്തിയായാൽ കേന്ദ്രസർക്കാർ ഓഹരികൾ വിൽക്കാനും സാധ്യതയുണ്ട്.

Show Full Article
TAGS:vodafoneidea
News Summary - sebi clear propose to vodafone idea dues to equity
Next Story