സെപ്റ്റംബർ 30ന് മുമ്പ് പാൻകാർഡ്-ആധാർ കാർഡുമായി ബന്ധിപ്പിക്കണമെന്ന് സെബി
text_fieldsന്യൂഡൽഹി: സെപ്റ്റംബർ 30ന് മുമ്പ് നിക്ഷേപകർ പാൻകാർഡ്-ആധാർ കാർഡുമായി ബന്ധിപ്പിക്കണമെന്ന് സെബി. ബുദ്ധിമുട്ടില്ലാതെ ഇടപാടുകൾ നടത്തുന്നതിന് ഇത് അത്യാവശ്യമാണെന്നാണ് സെബി അറിയിച്ചിരിക്കുന്നത്.
സെപ്റ്റംബർ 30നകം പാൻ ആധാറുമായി ബന്ധിപ്പിക്കണമെന്നും പ്രത്യക്ഷ നികുതി വ്യക്തമാക്കിയിരുന്നു. എന്നാൽ, ഇതിന്റെ തീയതി പലതവണ നീട്ടി നൽകുകയും ചെയ്തിരുന്നു. നിലവിൽ സെപ്റ്റംബർ 30ആണ് പാൻകാർഡും ആധാർകാർഡും തമ്മിൽ ബന്ധിപ്പിക്കാനുള്ള അവസാന തീയതി. ഇതേ തീയതി തന്നെ വെച്ചാണ് സെബിയും ഉത്തരവിറക്കിയിരിക്കുന്നത്.
സെബിയുടെ ഇടപാടുകൾക്കുള്ള ആധികാരിക രേഖ പാൻകാർഡാണ്. സെപ്റ്റംബർ 30ന് പാൻ-ആധാർ കാർഡുമായി ബന്ധിപ്പിച്ചില്ലെങ്കിൽ ഓഹരി വിപണിയിൽ ഇടപാടുകൾ തടസപ്പെടാൻ സാധ്യതയുണ്ട്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

