Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സഫാരി മാൾ 12ാം വാർഷികാഘോഷങ്ങൾക്ക് തുടക്കം

text_fields
bookmark_border
ഓരോ മണിക്കൂറിലും ഭാഗ്യമഴയായി സഫാരി മാളിൽ ‘ഹാപ്പി അവർ പ്രമോഷൻ’ ഇന്ന്
സഫാരി മാൾ 12ാം വാർഷികാഘോഷങ്ങൾക്ക് തുടക്കം
cancel

ദോഹ: ഖത്തറിലെ പ്രമുഖ റീട്ടെയിൽ ശൃംഖലയായ സഫാരിയുടെ അബൂഹമൂറിലെ സഫാരി മാളിന്റെ 12ാമത് വാർഷികാഘോഷങ്ങൾക്ക് ഞായറാഴ്ച തുടക്കമായി. റിട്ടെയിൽ രംഗത്ത് വ്യത്യസ്തതകളും പുതുമകളും അവതരിപ്പിച്ച് അനവധി ആകർഷകമായ പ്രമോഷനുകളിലൂടെ വേറിട്ട ഉപഭോക്തൃ സംസ്കാരത്തിന് തുടക്കം കുറിച്ച സഫാരി നിരവധി പ്രമോഷനുകളോടെയാണ് വാർഷികം ആഘോഷിക്കുന്നത്.

സഫാരി മാളിന്റെ 12ാമത് വാർഷികാഘോഷങ്ങളുടെ ഭാഗമായി നിരവധി പ്രമോഷനുകളും വൻ വിലക്കുറവുമാണ് സഫാരി ഔട്ട്‍ലറ്റുകളിൽ ഉപഭോക്താക്കൾക്കായി ഒരുക്കിയിരിക്കുന്നത്. മുൻ വർഷങ്ങളിലെ അവതരിപ്പിച്ച ജനകീയ പ്രമോഷൻ പദ്ധതിയായ 'ഹാപ്പി അവർ പ്രമോഷൻ' ഇത്തവണയും അവതരിപ്പിക്കും. ചൊവ്വാഴ്ച സഫാരി മാളിൽ ലഭ്യമാകുന്ന ഈ പ്രമോഷനിലൂടെ ഓരോ മണിക്കൂറിലും തിരഞ്ഞെടുക്കുന്ന ഭാഗ്യശാലികൾക്ക് തങ്ങളുടെ ഷോപ്പിങ് തുക തികച്ചും സൗജന്യമായി തിരികെ ലഭിക്കും.

വാർഷികാഘോഷങ്ങളുടെ ഭാഗമായി വിവിധ മത്സരങ്ങളും ഇവന്റുകളും 20, 21, 22 തീയതികളിൽ സഫാരി മാൾ ഫുഡ്കോർട്ടിൽ അരങ്ങേറും. 20ാം തീയതി വൈകീട്ട് 5.30 മുതൽ കുട്ടികൾക്ക് സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി േഡ്രായിങ് ആൻഡ് കളറിങ് മത്സരവും 21ന് വൈകീട്ട് അഞ്ചു മുതൽ സെലിബ്രിറ്റി ഷെഫ് സുരേഷ് പിള്ളയെ കാണാനും അദ്ദേഹത്തോടൊത്ത് റേഡിയോ സുനോ നേതൃത്വം നൽകുന്ന ലൈവ് മ്യൂസിക് ഷോ ആസ്വദിക്കാനുള്ള അവസരവും 'മീറ്റ് ആൻഡ് ഗ്രീറ്റ്' പ്രോഗ്രാമിലൂടെ ഒരുക്കുന്നു. 22ന് മുതിർന്നവർക്ക് വിവിധ വിഭാഗങ്ങളിലായി കുക്ക് ആൻഡ് വിൻ മത്സരവും നടക്കും.

സഫാരിയുടെ മെഗാ പ്രമോഷനായ സഫാരി വിൻ ഫൈവ് ടൊയോട്ട ഫോർച്യൂണർ കാർ ആൻഡ് 2.5 കെ.ജി ഗോൾഡ് പ്രമോഷനിലൂടെ അഞ്ച് ടൊയോട്ട ഫോർച്യൂണർ 2022 മോഡൽ കാറുകളും 2.5 കിലോ സ്വർണവും സമ്മാനമായി നേടാനുള്ള അവസരവും ഒരുക്കുന്നുണ്ട്. ഏത് ഔട്ട്ലറ്റുകളിൽ നിന്നും വെറും 50 റിയാലിന് പർച്ചേസ് ചെയ്യുമ്പോൾ ലഭിക്കുന്ന ഇ-റാഫിൾ കൂപ്പൺ നറുക്കെടുപ്പിലൂടെ മൈ സഫാരി ക്ലബ് കാർഡിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഏതൊരാൾക്കും മെഗാ സമ്മാന പദ്ധതിയിൽ പങ്കാളികളാകാവുന്നതാണ്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Safari Mall 12th Anniversary Celebrations Begin
Next Story