ഡോളറിനെതിരെ 51 പൈസ ഇടിഞ്ഞ് രൂപ
text_fieldsമുംബൈ: ഡോളറിനെതിരെ 51 പൈസ ഇടിഞ്ഞ് രൂപ 87.23 എന്ന നിലവാരത്തിലെത്തി. മാസാവസാനം ഇറക്കുമതിക്കാരിൽനിന്നുള്ള ഡോളറിന്റെ ഉയർന്ന ആവശ്യകതയും യു.എസ് വ്യാപാര താരിഫുകളിൽ നിലനിൽക്കുന്ന അനിശ്ചിതത്വവുമാണ് ഇടിവിന് കാരണമായത്. കൂടാതെ, ഡോളർ ശക്തിപ്രാപിച്ചതും ഓഹരി വിപണിയിൽനിന്ന് വിദേശ നിക്ഷേപകർ ഫണ്ട് പിൻവലിക്കുന്നതും രൂപയുടെ ഇടിവിന് കാരണമായി.
86.83ൽ ആരംഭിച്ച രൂപ ദിവസം മുഴുവൻ ദുർബലമായിരുന്നു. അവധി കരാറുകളുടെ കാലാവധി അവസാനിച്ചതും രൂപയുടെ മൂല്യത്തകർച്ചയെ സ്വാധീനിച്ചതായി വിദഗ്ധർ അഭിപ്രായപ്പെട്ടു. രൂപയുടെ മൂല്യം ഇനിയും ഇടിയാമെന്നും എങ്കിലും ആർ.ബി.ഐ ഇടപെടലുകളും അസംസ്കൃത എണ്ണ വില കുറയുന്നതും നില മെച്ചപ്പെടുത്തിയേക്കാമെന്നുമാണ് അനുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

