Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വൻ തകർച്ചയിൽ നിന്നും കരകയറി രൂപ; ​ഡോളറിനെതിരെ നേരിയ മുന്നേറ്റം

text_fields
bookmark_border
വൻ തകർച്ചയിൽ നിന്നും കരകയറി രൂപ; ​ഡോളറിനെതിരെ നേരിയ മുന്നേറ്റം
cancel
Listen to this Article

മുംബൈ: വൻ തകർച്ചയിൽ നിന്നും നേരിയമുന്നേറ്റം നടത്തി രൂപ. 77.31ലാണ് രൂപ വെള്ളിയാഴ്ച വ്യാപാരം തുടങ്ങിയത്. 19 പൈസ നേട്ടത്തോടെയാണ് രൂപയുടെ വ്യാപാരം. വ്യാഴാഴ്ച രൂപയുടെ മൂല്യം ഡോളറിനെതിരെ 25 പൈസ ഇടിഞ്ഞിരുന്നു. 77.50ത്തിലാണ് രൂപ വ്യാഴാഴ്ച വ്യാപാരം അവസാനിപ്പിച്ചത്.

പണപ്പെരുപ്പം വർധിക്കുമെന്ന പ്രഖ്യാപനങ്ങളും ആർ.ബി.ഐ പലിശനിരക്കിൽ മാറ്റം വരുത്തിയതുമാണ് രൂപയെ സ്വധീനിക്കുന്നത്. ഏപ്രിലിൽ ഇന്ത്യയുടെ പണപ്പെരുപ്പം എട്ട് വർഷത്തിനിടയിലെ ഉയർന്ന നിരക്കായ 7.79 ശതമാനത്തിലെത്തിയിരുന്നു. ഭക്ഷ്യ, എണ്ണവിലകൾ ഉയർന്നതാണ് പണപ്പെരുപ്പവും കൂടാനുള്ള കാരണം. ഇത് രൂപയുടെ മൂല്യം ഇടിയുന്നതിനിടയാക്കി

അതേസമയം, ഇന്ത്യൻ ഓഹരി വിപണികൾ ഇന്ന് നേട്ടത്തോടെയാണ് വ്യാപാരം ആരംഭിച്ചത്. സെൻസെക്സ് 500 പോയിന്റ് നേട്ടമുണ്ടാക്കിയപ്പോൾ നിഫ്റ്റി 16,000 പോയിന്റിന് മുകളിലെത്തി. നിഫ്റ്റിയിൽ മിഡ്ക്യാപ്, സ്മോൾ ക്യാപ് ഓഹരികൾ നേട്ടമുണ്ടാക്കി. നിഫ്റ്റി ഓട്ടോ, നിഫ്റ്റി എഫ്.എം.സി.ജി, നിഫ്റ്റി ഫാർമ്മ എന്നിവയെല്ലാം നേട്ടമുണ്ടാക്കി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Rupee rebounds from all-time low; rises 19 paise to 77.31 again
Next Story