Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightMarketchevron_rightരൂപക്ക് പുതുജീവൻ;...

രൂപക്ക് പുതുജീവൻ; മൂല്യം ഒരു മാസത്തെ ഏറ്റവും ഉയരത്തിൽ

text_fields
bookmark_border
രൂപക്ക് പുതുജീവൻ; മൂല്യം ഒരു മാസത്തെ ഏറ്റവും ഉയരത്തിൽ
cancel
Listen to this Article

മുംബൈ: ഡോളറുമായുള്ള വിനിമയത്തിൽ മൂല്യം റെക്കോഡ് താഴ്ചയിലേക്ക് ഇടിഞ്ഞ രൂപക്ക് പുതുജീവൻ. മൂന്ന് ദിവസത്തെ തുടർച്ചയായ തിരിച്ചുവരവിൽ രൂപയുടെ മൂല്യം ഒരു മാസത്തെ ഏറ്റവും ഉയരത്തിലെത്തി. ആറ് പൈസ വർധിച്ച് 87.76 രൂപ എന്ന നിലവാരത്തിലാണ് വെള്ളിയാഴ്ച വിദേശ കറൻസി എക്സ്ചേഞ്ച് വിപണിയിൽ വ്യാപാരം തുടങ്ങിയത്. അതായത് ഒരു ഡോളർ വാങ്ങിക്കാൻ 87.76 രൂപ നൽകണം. ബുധനാഴ്ച രൂപയുടെ മൂല്യത്തിൽ നാലു മാസത്തെ ഏറ്റവും വലിയ വർധന രേഖപ്പെടുത്തിയിരുന്നു.

ഓഹരി വിപണിയിൽ വിദേശ നിക്ഷേപം വർധിച്ചതും ഇന്ത്യ-യു.​എസ് വ്യാപാര കരാർ ഉടൻ യാഥാർഥ്യമാകുമെന്ന പ്രതീക്ഷയുമാണ് രൂപയുടെ ഡിമാൻഡ് വർധിക്കാൻ കാരണം. യു.എസിൽ പലിശ വെട്ടിക്കുറച്ചതും ചൈനയുമായുള്ള ബന്ധം കൂടുതൽ വഷളാവുകയും ചെയ്ത സാഹചര്യത്തിൽ ആഗോള വിപണിയിൽ നിക്ഷേപകർ ഡോളർ വിറ്റൊഴിവാക്കുന്നത് രൂപക്ക് രക്ഷയായിട്ടുണ്ട്.

സർവകാല റെക്കോഡിലേക്ക് കൂപ്പുകുത്തിയ രൂപയെ രക്ഷിക്കാൻ റിസർവ് ബാങ്ക് അഞ്ച് ബില്ല്യൻ ഡോളർ വിൽപന നടത്തിയെന്നാണ് സൂചന. രണ്ടാഴ്ചയോ​ളം 88.81 നിലവാരത്തിനടുത്ത് വ്യാപാരം ചെയ്യപ്പെട്ട രൂപ 90 ന് താഴേക്ക് ഇടിയുമെന്ന ആശങ്കക്കിടെയാണ് ആർ.ബി.ഐയുടെ അപ്രതീക്ഷിത ഇടപെടൽ. മൂന്ന് ദിവസത്തിനിടെ രൂപയുടെ മൂല്യത്തിൽ ഒരു ശതമാനത്തി​ലേറെ മുന്നേറ്റമാണുണ്ടായത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rupee ratestock marketsRupees gainRupee fallRupee.DollerDigital Rupee
News Summary - Rupee extends gains on weak dollar, crude oil prices
Next Story