Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Jun 2026 11:04 AM IST Updated On
date_range 10 Jun 2026 11:05 AM ISTറബർ കർഷകര്‍ക്ക് സന്തോഷ വാർത്ത; ആഭ്യന്തര മാർക്കറ്റിൽ കിലോഗ്രാമിന് 269 രൂപ; രാജ്യാന്തര മാർക്കറ്റിൽ 300 കടന്നു
text_fieldsbookmark_border
കോട്ടയം: ആഭ്യന്തര മാർക്കറ്റിൽ റബറിന് റെക്കോഡ് വില. ഓപ്പൺ മാർക്കറ്റിൽ ആർ.എസ്.എസ് നാലിന്‍റെ വില കിലോഗ്രാമിന് 269 രൂപയും ലാറ്റക്സിന് 242 രൂപയുമായി. കൊച്ചി, കോട്ടയം മാർക്കറ്റിൽ 268 രൂപയാണ് ആർ.എസ്.എസ് നാലിന്‍റെ വില.
2024ൽ ആഗസറ്റിൽ 247 രൂപയായിരുന്നു ആർ.എസ്.എസ് 4ന്‍റെ വില. ഈ കണക്കുകൾ മറികടന്നാണ് റബർ വിലയുടെ ആഭ്യന്തര മാർക്കറ്റിലെ കുതിച്ചു കയറ്റം. രാജ്യാന്തര വിപണിയിൽ റബർ വില കിലോ ഗ്രാമിന് 300 കടന്നിട്ടുണ്ട്. തായ്‍ലൻഡ്, മലേഷ്യ, ഇന്തോനേഷ്യ എന്നിവിടങ്ങളിൽ റബർ ഉത്പാദനം കുറഞ്ഞതോടെ മാർക്കറ്റിൽ റബർ എത്തുന്നത് കുറഞ്ഞതാണ് വില ഉയരാൻ കാരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

