Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightMarketchevron_rightകറുത്ത വ്യാഴം;...

കറുത്ത വ്യാഴം; നിക്ഷേപകർക്ക്​ നഷ്​ടമായത്​ 3.91 ലക്ഷം കോടി

text_fields
bookmark_border
കറുത്ത വ്യാഴം; നിക്ഷേപകർക്ക്​ നഷ്​ടമായത്​ 3.91 ലക്ഷം കോടി
cancel

ന്യൂഡൽഹി: വീണ്ടും ലോക്​ഡൗണുണ്ടാകുമെന്ന ഭയവും സമ്പദ്​വ്യവസ്ഥയിൽ തിരിച്ചടിയുണ്ടാവുമെന്ന യു.എസ്​ കേന്ദ്രബാങ്ക്​ ഫെഡറൽ റിസർവിൻെറ പ്രവചനവും ഇന്ത്യൻ ഓഹരി വിപണിക്ക്​ സമ്മാനിച്ചത്​ കറുത്ത വ്യാഴം. നിക്ഷേപകർ വലിയ രീതിയിൽ ഓഹരികൾ വിറ്റഴിച്ചതോടെ സൂചികകൾ കൂപ്പുകുത്തി. 3.91 ലക്ഷം കോടിയാണ്​ നിക്ഷേപകർക്ക് വ്യാഴാഴ്​ച​ നഷ്​ടമായത്​.

ബോംബെ സൂചിക സെൻസെക്​സിൽ 1,114.82 പോയിൻറ്​ ഇടിവാണ്​ രേഖപ്പെടുത്തിയത്​. 36,553.60 പോയിൻറിലാണ്​ സെൻസെക്​സ്​ വ്യാപാരം അവസാനിപ്പിച്ചത്​. നിഫ്​റ്റിയിലും 326 പോയിൻറ്​ നഷ്​ടം രേഖപ്പെടുത്തി. 10,805.55 പോയിൻറിലാണ്​ നിഫ്​റ്റി വ്യാപാരം അവസാനിപ്പിച്ചത്​.

യുറോപ്പിൽ കോവിഡിൻെറ രണ്ടാം വ്യാപനമുണ്ടാവുമെന്ന ഭയമാണ്​ വിപണിയെ പ്രതികൂലമായി ബാധിക്കുന്ന പ്രധാനഘടകം. ബ്രിട്ടൻ, സ്​കോട്ട്​ലാൻഡ്​ പോലുള്ള രാജ്യങ്ങൾ രണ്ടാം ലോക്​ഡൗണിലേക്ക്​ നീങ്ങുമെന്ന സൂചനകൾ നൽകിയതും വിപണിക്ക്​ തിരിച്ചടിയാവുന്നുണ്ട്​

സെൻസെക്​സിൽ ഏറ്റവും കൂടുതൽ തിരിച്ചടി നേരിട്ടത്​ ഐ.ടി, ബാങ്കിങ്​ ഓഹരികൾക്കാണ്​. ഇൻഫോസിസ്​, ടി.സി.എസ്​, ഐ.സി.ഐ.സി.ഐ, എച്ച്​.ഡി.എഫ്​.സി, റിലയൻസ്​ ഇൻഡസ്​ട്രീസ്​ തുടങ്ങിയ കമ്പനികൾക്ക്​​ കനത്ത നഷ്​ടം നേരിട്ടു​.

സമ്പദ്​വ്യവസ്ഥയുടെ തിരിച്ചു വരവിലെ ആശങ്കയും വൈറസ്​ വ്യാപനം തുടരുന്നതു​മാണ്​ വിപണിയെ പ്രതികൂലമായി ബാധിക്കുന്നതെന്ന്​​ ജിയോജിത്​ ഫിനാൻഷ്യൽ സർവീസ്​ തലവൻ വിനോദ്​ നായർ പറഞ്ഞു.



Latest Video:

:
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:stock marketNSEBSE
Next Story