Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightMarketchevron_rightചരിത്രം കുറിച്ച്​...

ചരിത്രം കുറിച്ച്​ റിലയൻസ്​; 200 ബില്യൺ ഡോളർ വിപണി മൂല്യമുള്ള ആദ്യകമ്പനി

text_fields
bookmark_border
jio-ambani.
cancel

മുംബൈ: ഇന്ത്യൻ ഓഹരി വിപണിയിൽ ചരിത്രം കുറിച്ച്​ മുകേഷ്​ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ്​ ഇൻഡസ്​ട്രീസ്​. 200 ബില്യൺ ഡോളർ വിപണി മൂല്യമുള്ള ആദ്യ കമ്പനിയായി റിലയൻസ്​ മാറി. ബോംബൈ സ്​റ്റോക്​ എക്​സ്​ചേഞ്ചിൽ 8 ശതമാനം നേട്ടമുണ്ടായതോടെയാണ്​ റിലയൻസ്​ പുതിയ നേട്ടമുണ്ടാക്കിയത്​​.

8 ശതമാനം നേട്ടത്തോടെ ബോംബെ സ്​റ്റോക്​ എക്​സ്​ചേഞ്ചിൽ റിലയൻസ്​ ഓഹരികളുടെ വില 2,343.90 രൂപയായി ഉയർന്നു. 2020ൽ മാത്രം റിലയൻസിൻെറ വിപണി മൂല്യം 70 ബില്യൺ ഡോളറാണ്​ വർധിച്ചത്​. രണ്ടാം സ്ഥാനത്തുള്ള ടി.സി.എസിന്​ 10 ബില്യൺ ഡോളറിൻെറ നേട്ടം മാത്രമാണുണ്ടാക്കാനായത്​.

14 ലക്ഷം കോടിയാണ്​ റിലയൻസിൻെറ ആകെ വിപണി മൂല്യം. കടമില്ലാത്ത അവസ്ഥയിലേക്ക്​ എത്തിയതും പുതിയ നിക്ഷേപങ്ങളും ഏറ്റെടുക്കലുമെല്ലാമാണ്​​ റിലയൻസിന്​ കരുത്താവുന്നത്​​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Reliance Industriesmukesh ambani
News Summary - RIL becomes first Indian firm that hits m-cap of $200 bn; here is what top brokerages have to say
Next Story