Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'ക്വാച്ചി' ഇന്ത്യൻ വിപണിയിൽ

text_fields
bookmark_border
ക്വാച്ചി ഇന്ത്യൻ വിപണിയിൽ
cancel
camera_alt

കോഴിക്കോട് ദി ഗേറ്റ് വേ ഹോട്ടലിൽ നടന്ന ചടങ്ങിൽ ക്വാച്ചി ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ക്വാച്ചി ഫയർ ടീവിയുടെ ലോഞ്ചിങ് ചെയർമാൻ അബ്ദുൽ കരീം നിർവഹിക്കുന്നു. വൈസ് ചെയർമാൻ മുഹമ്മദലി, എക്സിക്യൂട്ടീവ് ഡയറക്ടർ ഷെരീഫ് അലി, സി.ഇ.ഒ റിഷാദ് എന്നിവർ സമീപം

കോഴിക്കോട്: ഇലക്ട്രോണിക്സ്, ഗൃഹോപകരണ നിർമാണ-വിതരണ രംഗത്ത് ഒന്നരപ്പതിറ്റാണ്ടായി സാന്നിധ്യമുറപ്പിച്ച ബ്രാൻഡിൽനിന്നും പുതിയ ബ്രാൻഡ്. 'അപ്ഗ്രേഡ് ലൈഫ്' എന്ന ടാഗ്‌ലൈനോടുകൂടി 'ക്വാച്ചി' എന്ന പുതിയ ബ്രാൻഡാണ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചത്. സാങ്കേതിക മികവും ഗുണനിലവാരവുമാണ് ക്വാച്ചി ബ്രാൻഡിനെ വ്യത്യസ്തമാക്കുന്നത്. ആമസോൺ ഓപറേറ്റിങ്സിസ്റ്റം ഉൾപ്പെടുത്തിയ പ്രീമിയം പ്രോഡക്ടായ ക്വാച്ചി ഫയർ ടി.വി, വേഗമാർന്ന സേവനം ഉറപ്പാക്കുന്നു. ക്വാച്ചി ഫുൾ എച്ച്.ഡി ഫയർ ടി.വിയിൽ മികച്ച ഓഡിയോ-വിഡിയോ അനുഭവം നൽകുന്നു.ലോകത്തിലെ നമ്പർ വൺ വോയ്സ് അസിസ്റ്റന്റായ അലക്സ ആണ് ക്വാച്ചി ടി.വിയിൽ സംയോജിപ്പിച്ചിരിക്കുന്നത്.

കോഴിക്കോട് 'ദി ഗേറ്റ് വേ'യിൽ, നടന്ന ചടങ്ങിൽ ചെയർമാൻ അബ്ദുൽ കരീം ടീവി ലോഞ്ച് ചെയ്തു. വൈസ് ചെയർമാൻ മുഹമ്മദ് അലി, എക്സിക്യൂട്ടിവ് ഡയറക്ടർ ഷെരീഫ് അലി, സി.ഇ.ഒ റിഷാദ് അരിയിൽ എന്നിവർ സന്നിഹിതരായിരുന്നു. മികച്ച വിൽപനാനന്തര സേവനം ഉറപ്പുവരുത്തിക്കൊണ്ട് വരും ദിവസങ്ങളിൽ കൂടുതൽ ഉൽപന്നങ്ങൾ വിപണിയിൽ എത്തിക്കുമെന്ന് ചെയർമാൻ അബ്ദുൽകരീം ചടങ്ങിൽ പറഞ്ഞു. ക്വാച്ചി ഫയർ ടി.വിയിൽ എല്ലാ ഒ.ടി.ടി പ്ലാറ്റ്ഫോമുകളും ലഭ്യമാണ്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - 'Quachi' in the Indian market
Next Story