ആഴ്ചയിൽ 23.06 കോടി റിയാലിന്റെ റിയൽ എസ്റ്റേറ്റ് വ്യാപാരം
text_fieldsദോഹ: 2023 ജനുവരി എട്ടുമുതൽ ജനുവരി 12 വരെയുള്ള കാലയളവിൽ റിയൽ എസ്റ്റേറ്റ് വ്യാപാരത്തിന്റെ അളവ് 23.06 കോടി റിയാൽ. നീതിന്യായ മന്ത്രാലയത്തിലെ റിയൽ എസ്റ്റേറ്റ് രജിസ്ട്രേഷൻ വകുപ്പിലെ വിൽപന കരാറുകൾ പ്രകാരം 230,623,819 റിയാലിന്റെ വ്യാപാരമാണ് നടന്നതെന്ന് വകുപ്പ് പുറത്തിറക്കിയ പ്രതിവാര ബുള്ളറ്റിനിൽ വ്യക്തമാക്കുന്നു. വ്യാപാരം ചെയ്ത റിയൽ എസ്റ്റേറ്റ് സ്വത്തുക്കളുടെ പട്ടികയിൽ ഒഴിഞ്ഞ സ്ഥലങ്ങൾ, വീടുകൾ, വാസയോഗ്യമായ കെട്ടിടങ്ങൾ, വിവിധോദ്ദേശ്യ കെട്ടിടങ്ങൾ തുടങ്ങിയവ ഉൾപ്പെട്ടിട്ടുണ്ട്.
ദോഹ, അൽ റയ്യാൻ, അൽ ദായെൻ, അൽ വക്റ, അൽ ശമാൽ മുനിസിപ്പാലിറ്റികളിലാണ് കൂടുതൽ വിൽപന നടന്നത്. 2023 ജനുവരി ഒന്നുമുതൽ ജനുവരി അഞ്ചുവരെയുള്ള കാലയളവിൽ നീതിന്യായ മന്ത്രാലയത്തിലെ റിയൽ എസ്റ്റേറ്റ് രജിസ്ട്രേഷൻ വകുപ്പിലെ വിൽപന കരാറുകളിൽ 116,340,669 റിയാലിന്റെ വ്യാപാരമാണ് നടന്നത്.

