പൈനാപ്പിൾ വില ഉയരങ്ങളിലേക്ക്; ബുധനാഴ്ച വില 60ൽ എത്തി
text_fieldsമൂവാറ്റുപുഴ: വില തീരെ താഴ്ന്ന് ദിവസങ്ങൾ കഴിയും മുമ്പേ പൈനാപ്പിൾ വില റെക്കോഡിലേക്ക്. ബുധനാഴ്ച പൈനാപ്പിളിന് പഴത്തിന് 60 രൂപയായി. വില ഇനിയും വർധിക്കുമെന്നാണു സൂചന. പച്ചയ്ക്ക് 58 രൂപയായി വർധിച്ചു. ഉൽപാദനത്തിലുണ്ടായ വലിയ കുറവും വിപണിയിലെ വൻ ഡിമാന്‍ഡാണ് പൈനാപ്പിൾ വില കുതിച്ചുയരാൻ കാരണം.
വിവിധ സംസ്ഥാനങ്ങളിലേക്ക് പൈനാപ്പിൾ വലിയ തോതിൽ കയറ്റി പോകുന്നുമുണ്ട്. കാലാവസ്ഥ വ്യതിയാനം മൂലം പൈനാപ്പിൾ മൂത്ത് പഴുക്കുന്നതിനു സാധാരണയിലും കൂടുതൽ ദിവസം എടുത്തതു മൂലം മാർക്കറ്റിൽ പൈനാപ്പിൾ എത്തുന്നതിൽ കുറവുണ്ടായതും വില വർധനക്കു കാരണമായി. വില വർധനവ് കർഷകർക്ക് ആശ്വാസമായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

