സംസ്ഥാനത്ത് പെട്രോൾ വില 100 രൂപ കടന്നു
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് പെട്രോൾ വില 100 രൂപ കടന്നു. തിരുവനന്തപുരം പാറശാലയിലെ ഭാരത് പെട്രോളിയം പമ്പിലാണ് പെട്രോൾ ലിറ്ററിന് 100.04 രൂപയും ഇടുക്കി ജില്ലയിലെ പൂപ്പാറ, ആനച്ചാൽ, രാജകുമാരി എന്നിവിടങ്ങളിൽ 100.09 രൂപയുമാണ് വില.
ഇന്ന് പെട്രോൾ ലിറ്ററിന് 26 പൈസയും ഡീസലിന് എട്ടു പൈസയുമാണ് വർധിച്ചത്. തിരുവനന്തപുരം നഗരത്തിൽ പെട്രോൾ ലിറ്ററിന് 99.27 രൂപയാണ് വില. കൊച്ചിയില്‍ പെട്രോളിന് 97.72ഉം ഡീസലിന് 93.10 രൂപയുമാണ് വില.
കോഴിക്കോട് പെട്രോളിന് 98.23ഉം ഡീസലിന് 93.43 രൂപയുമാണ് വില. കേരളത്തിൽ പ്രീമിയം പെട്രോളിന്‍റെ വില മേയ് എട്ടിന് 100 കടന്നിരുന്നു.
13 സംസ്ഥാനങ്ങളിൽ പെട്രോൾ വില 100 കടന്നിട്ടുണ്ട്. കഴിഞ്ഞ 53 ദിവസത്തിനിടെ 29 തവണയാണ് എണ്ണകമ്പനികൾ വില വർധിപ്പിക്കുന്നത്. അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചതിന് പിന്നാലെ മേയ് നാലിനാണ് എണ്ണവില വീണ്ടും വർധിക്കാൻ തുടങ്ങിയത്.

