ദുരിതത്തിന് അറുതിയില്ല; പെട്രോൾ-ഡീസൽ വില നാളെയും കൂടും
text_fieldsകൊച്ചി: പൊതുജനത്തിന്റെ ദുരിതം അവഗണിച്ച് ഇന്ധനവില വീണ്ടും വർധിച്ചിപ്പിച്ചു. പെട്രോൾ ലിറ്ററിന് 87 പൈസയും ഡീസലിന് 84 പൈസയുമാണ് കൂടിയത്. ഇതോടെ ബുധനാഴ്ച കൊച്ചിയിൽ പെട്രോളിന് 115.07 രൂപയും ഡീസലിന് 101.95 രൂപയുമാകും. കോഴിക്കോട് പെട്രോളിന് 115.37 രൂപയും ഡീസലിന് 102.26 രൂപയുമായി വർധിച്ചു. തിരുവനന്തപുരത്ത് പെട്രോളിന് 117.2, ഡീസലിന് 103.84 എന്നിങ്ങനെയും ലിറ്ററിന് വില ഉയർന്നു. കഴിഞ്ഞ 16ദിവസത്തിനിടെ പെട്രോളിന് 10.88 രൂപയും ഡീസലിന് 10.51 രൂപയും വർധിച്ചു. ഒരിടവേളക്കുശേഷം മാർച്ച് 22 മുതലാണ് വീണ്ടും
ഇന്ധന വില കൂട്ടി തുടങ്ങിയത്. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡോയിൽ വില വീണ്ടും കുറഞ്ഞു. ബ്രെന്റ് ക്രൂഡോയിലിന്റെ വില ബാരലിന് 107.2 ഡോളറായി. ഡബ്യു.ടി.ഐ ക്രൂഡിന്റെ വില 103 ഡോളറായും കുറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

