Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightMarketchevron_rightഎന്നു തീരും ഈ ദുരിതം;...

എന്നു തീരും ഈ ദുരിതം; പെട്രോൾ-ഡീസൽ വില വീണ്ടും കുട്ടി

text_fields
bookmark_border
Diesel crosses Rs100 in Madhya Pradesh
cancel

കൊച്ചി: രാജ്യത്ത്​ ഇന്ധനവില വീണ്ടും കുട്ടി. മേയ്​ ആദ്യവാരത്തിന്​ ശേഷം ഇത്​ 36ാം തവണയാണ്​ ഇന്ധനവില വർധിപ്പിക്കുന്നത്​. പെട്രോളിന്​ 35 പൈസയും ഡീസലിന്​ 17 പൈസയുമാണ്​ കമ്പനികൾ വർധിപ്പിച്ചിരിക്കുന്നത്​.

കോഴിക്കോട്​-100.68, കൊച്ചി-100.26, തിരുവനന്തപുരം-102.19 എന്നിങ്ങനെയാണ്​ കേരളത്തിലെ വിവിധ നഗരങ്ങളിലെ പെട്രോൾ വില. ഡീസലിന്​ വിവിധ സ്ഥലങ്ങളിൽ കോഴിക്കോട്​ 94.72, കൊച്ചി -95.34, തിരുവനന്തപുരം-96.11 എന്നിങ്ങനെയും വില വർധിച്ചു. അന്താരാഷ്​ട്ര വിപണിയി​െല വില വർധനവിനെ തുടർന്നാണ്​ ഇന്ത്യയിലും വില കൂട്ടുന്നതെന്നാണ്​ എണ്ണ കമ്പനികളുടെ വാദം​.

അതേസമയം, ആഗോളവിപണിയിലെ എണ്ണവില വർധനവ്​ തുടരുകയാണ്​. ക്രൂഡോയിൽ വില ​വീണ്ടും 77 ഡോളറിലെത്തി. സെപ്​തംബറോടെ എണ്ണവില 80 ഡോളറും കഴിഞ്ഞ്​ കുതിക്കുമെന്നാണ്​ പ്രവചനം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:petroldiesel
News Summary - Petrol-diesel Price Hike
Next Story