Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇന്ധനവില വീണ്ടും കുതിക്കുന്നു; പെട്രോൾ വില 110 രൂപ കടന്നു

text_fields
bookmark_border
oil price
cancel

കൊച്ചി: സംസ്ഥാനത്ത്​ വീണ്ടും പെട്രോൾ-ഡീസൽ വില വർധിപ്പിച്ചു. പെട്രോളിന് ലിറ്ററിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് വർധിപ്പിച്ചത്. ശനിയാഴ്ച പെട്രോളിന് 35 പൈസയും ഡീസലിന്​ 36 പൈസയും എണ്ണ കമ്പനികൾ കൂട്ടിയിരുന്നു.

കൊച്ചിയിൽ പെട്രോൾ ലിറ്ററിന് 107.82 രൂപയും ഡീസലിന് 101.62 രൂപയുമാണ് ഇന്നത്തെ വില. കോഴിക്കോട് പെട്രോളിന് 108.40 രൂപയും ഡീസലിന് 101.84 രൂപയും തിരുവനന്തപുരത്ത് 109.76 രൂപയും ഡീസലിന് 102.41 രൂപയുമാണ് ഇന്നത്തെ നിരക്ക്.

തിരുവനന്തപുരം പാറശാലയിൽ പെട്രോളിന് 110.12 രൂപയിലും ഡീസലിന് 103.21 രൂപയിലും വില എത്തി. ഇടുക്കി പൂപ്പാറയിൽ പെട്രോൾ വില 110 രൂപ കടന്നു.

നാലു മാസത്തിനകം പെട്രോളിന് വർധിപ്പിച്ചത് 10 രൂപയിലധികമാണ്. ജൂൺ 25നാണ് സംസ്ഥാനത്ത് ആദ്യമായി പെട്രോൾ വില 100 രൂപ കടന്നത്. കഴിഞ്ഞ അഞ്ചു മാസത്തിനിടെ പെട്രോളിനും ഡീസലിനും 36 രൂപയിലധികമാണ് കൂടിയത്.

രാജ്യാന്തര വിപണിയിൽ ബ്രെന്‍റ് ക്രൂഡ് ഒായിലിന്‍റെ വില കൂടി. ബാരലിന് 0.92 ഡോളർ കൂടി 85.53 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. 1.09 ശതമാനം വർധനവാണ് രേഖപ്പെടുത്തിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - petrol and diesel price hike
Next Story