Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightMarketchevron_rightപുതിയ കോവിഡ്​ വകഭേദം:...

പുതിയ കോവിഡ്​ വകഭേദം: മരുന്ന്​ കമ്പനികളുടെ ഓഹരികൾക്ക്​ വൻ നേട്ടം

text_fields
bookmark_border
covid vaccine
cancel

വാഷിങ്​ടൺ: കോവിഡിന്‍റെ പുതിയ വകഭേദം കണ്ടെത്തിയതിന്​ പിന്നാലെ മരുന്ന്​ കമ്പനികളുടെ ഓഹരികൾക്ക്​ വിപണികളിൽ നേട്ടം. ദക്ഷിണാഫ്രിക്കയിൽ ഒമൈക്രോൺ വകഭേദം കണ്ടെത്തിയതിന്​ പിന്നാലെയാണ്​ വിപണിയിൽ പല മരുന്ന്​ കമ്പനികളുടേയും ഓഹരി വില ഉയർന്നു. മോഡേണയുടെ ഓഹരി വിലയിൽ 25 ശതമാനത്തിന്‍റെ വർധനവാണുണ്ടത്​.

ഫൈസർ എട്ട്​ ശതമാനവും ബയോടെക്​ 20 ശതമാനവും വർധിച്ചു. ഫൈസറും ബയോടെകും ചേർന്നാണ്​ കോവിഡ്​ വാക്​സിൻ പുറത്തിറക്കുന്നത്​. പുതിയ വകഭേദത്തിന് നിലവിലുള്ള​ വാക്​സിനുകൾ ഫലപ്രദമാണോയെന്ന പഠനം ആരംഭിച്ചതായി ബയോടെക്​ അറിയിച്ചിരുന്നു. 100 ദിവസത്തിനുള്ളിൽ വാക്​സിന്‍റെ പുതിയ വകഭേദം പുറത്തിറക്കാൻ കഴിയുമെന്നാണ്​ പ്രതീക്ഷയെന്നും അവർ വ്യക്​തമാക്കിയിരുന്നു.

കോവിഡിന്‍റെ പുതിയ വകഭേദമായ ഒമൈക്രോൺ ഓഹരി വിപണികളിലും ആശങ്ക സൃഷ്​ടിച്ചിരുന്നു​. യു.എസ്​ ഓഹരി സൂചികയായ ഡൗൺ ജോൺസ്​ 2.5 ശതമാനം നഷ്​ടത്തോടെയാണ്​ വ്യാപാരം അവസാനിപ്പിച്ചത്​. യുറോപ്യൻ ഓഹരികൾ 17 മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കിലാണ്​. ആഡംബര കപ്പൽ സർവീസ്​ നടത്തുന്ന കമ്പനികളുടേയും വിമാന കമ്പനികളുടേയും ഓഹരികൾക്ക്​ യു.എസ്​ വിപണിയിൽ വലിയ തിരിച്ചടിയേറ്റു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:​Covid 19
News Summary - Pandemic-related stocks from Zoom to Moderna jump as new coronavirus variant raises alarms and triggers lockdowns
Next Story