Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വരുംദിവസങ്ങളിൽ ഉള്ളിക്ക് വില കുറയും
text_fieldsbookmark_border
ന്യൂഡൽഹി: വരുംദിവസങ്ങളിൽ രാജ്യത്തെ പ്രധാന മാർക്കറ്റുകളിൽ ഉള്ളിക്ക് വില കുറയും. പുതിയ സ്റ്റോക്ക് മാർക്കറ്റിലെത്തുന്ന സാഹചര്യത്തിലാണ് വില കുറയുക.
മൺസൂണിന് ശേഷം സംഭരണം വെല്ലുവിളി നേരിടുന്നതിനാൽ കർഷകർ കൂടുതൽ ഉള്ളി മാർക്കറ്റിലെത്തിക്കാനാണ് സാധ്യത. മഹാരാഷ്ട്രയിലെ മാർക്കറ്റുകളിൽ അവസാന അഞ്ച് ആഴ്ചകളിൽ 65 ശതമാനമാണ് വിലയിടിഞ്ഞത്. നവംബർ 10ന് കിലോക്ക് 54 രൂപ മൊത്തവിലയുണ്ടായിരുന്ന ഉള്ളിക്ക് ഡിസംബർ ഒമ്പതിന് 18 രൂപയായി വില കുറഞ്ഞിരുന്നു.
കർണാടകയിലെ ബെൽഗാവി മാർക്കറ്റിൽ 20 മുതൽ 38 രൂപ വരെയാണ് ഉള്ളിക്ക് ഇപ്പോൾ വില. കഴിഞ്ഞ മാസം ഇത് 70 രൂപ വരെ വർധിച്ചിരുന്നു. ഇത്തരത്തിൽ കേരളത്തിലെ മാർക്കറ്റുകളിലും ഉള്ളിക്ക് വിലയിടിയുമെന്നാണ് വിലയിരുത്തൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

