Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightMarketchevron_rightയു.എസ്​...

യു.എസ്​ പ്രഖ്യാപനത്തിന്​ പിന്നാലെ വീണ്ടും എണ്ണവില ഉയർന്നു

text_fields
bookmark_border
യു.എസ്​ പ്രഖ്യാപനത്തിന്​ പിന്നാലെ വീണ്ടും എണ്ണവില ഉയർന്നു
cancel

വാഷിങ്​ടൺ: 50 മില്യൺ ബാരലിന്‍റെ കരുതൽ എണ്ണ നിക്ഷേപം പുറത്തെടുക്കുമെന്ന യു.എസ്​ പ്രഖ്യാപനത്തിന്​ അന്താരാഷ്​ട്ര വിപണിയിൽ വീണ്ടും എണ്ണവില ഉയർന്നു. എണ്ണവില കുറക്കുന്നതിന്​ വേണ്ടിയാണ്​ കരുതൽ നിക്ഷേപം പുറത്തെടുക്കുമെന്ന്​ യു.എസ്​ അറിയിച്ചത്​.

യു.എസ്​ പ്രഖ്യാപനത്തിന്​ പിന്നാലെ വെസ്റ്റ്​ ടെക്​സാസ്​ ഇന്‍റർമീഡിയേറ്റ്​ ക്രൂഡ്​ ഒായിലിന്‍റെ വില വീണ്ടും 77 ഡോളറിലേക്ക്​ എത്തി. ബ്രെന്‍റ്​ ക്രൂഡിന്‍റെ വിലയും 80 ഡോളറിലേക്ക്​ എത്തി. മറ്റു രാജ്യങ്ങളുമായി ചേർന്ന്​ എണ്ണവില കുറക്കാനായി ഓയിൽ റിസർവ്​ പുറത്തെടുക്കുമെന്നായിരുന്നു യു.എസ്​ പ്രസിഡന്‍റ്​ ജോ ബൈഡന്‍റെ പ്രഖ്യാപനം. ചൈന, ഇന്ത്യ, ജപ്പാൻ, ദക്ഷിണകൊറിയ, യു.കെ തുടങ്ങിയ എണ്ണ ഉപഭോഗ രാജ്യങ്ങളുമായി ചേർന്ന്​ ഓയിൽ റിസർവ്​ പുറത്തെടുക്കാനായിരുന്നു യു.എസ്​ പദ്ധതി.

അമേരിക്ക രണ്ടര ദിവസം ഉപയോഗിക്കുന്ന എണ്ണയാണ്​ ഇത്തരത്തിൽ പുറത്തെടുക്കാൻ തീരുമാനിച്ചത്​. കോവിഡിന്​ മുമ്പ്​ ശരാശരി 20.5 മില്യൺ ബാരൽ എണ്ണയായിരുന്നു യു.എസ്​ പ്രതിദിനം ഉപയോഗിച്ചിരുന്നത്​. എണ്ണ ഉൽപാദനത്തിൽ വർധിപ്പിക്കില്ലെന്ന ഒപെക്​ നിലപാടിനെതിരെയായിരുന്നു യു.എസ്​ പ്രതിഷേധം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:oil price
News Summary - Oil Prices Rally After U.S. Announces Strategic Reserve Release
Next Story