Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വീണ്ടും ക്രൂഡോയിൽ വില കുറഞ്ഞു

text_fields
bookmark_border
വീണ്ടും ക്രൂഡോയിൽ വില കുറഞ്ഞു
cancel
Listen to this Article

വാഷിങ്ടൺ: അന്താരാഷ്ട്ര വിപണിയിൽ വീണ്ടും ക്രൂഡോയിൽ വില കുറഞ്ഞു. ആവശ്യകതയിൽ കുറവുണ്ടാകുമെന്ന റിപ്പോർട്ടുകളാണ് ക്രൂഡോയിൽ വിലയെ സ്വാധീനിക്കുന്നത്. ഷാങ്ഹായിയിൽ പ്രഖ്യാപിച്ച ലോക്ഡൗണും യു.എസ് പലിശനിരക്കുകൾ ഉയർത്തുന്നതിനെ തുടർന്ന് ആഗോള സാമ്പത്തിക വളർച്ചയിലുണ്ടാവുന്ന ഇടിവും ക്രൂഡോയിൽ ആവശ്യകതയിൽ കുറവുണ്ടാക്കുമെന്നാണ് റിപ്പോർട്ട്. ഇതേത്തുടർന്നാണ് വില ഇടിഞ്ഞത്.

ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങൾ ഉപയോഗിക്കുന്ന ബ്രെന്റ് ക്രൂഡിന്റെ വിലയിൽ 3.03 ഡോളറിന്റെ ഇടിവാണ് ഉണ്ടായത്. ബാരലിന് 103.6 ഡോളറാണ് ബ്രെന്റ് ക്രൂഡിന്റെ വില. വെസ്റ്റ് ടെക്സാസ് ഇന്റർമീഡിയേറ്റ് ക്രൂഡിന്റെ വില 2.94 ഡോളർ ഇടിഞ്ഞ് 99.14 ഡോളറിലെത്തി.

ബ്രെന്റ് ക്രൂഡിന്റെ ഭാവി വിലയിൽ 1.90 ഡോളറിന്റെ ഇടിവാണ് ഉണ്ടായത്. വെസ്റ്റ് ടെക്സാസ് ഇന്റർമീഡിയേറ്റ് ക്രൂഡിന്റെ ഭാവി വിലയും ഇടിഞ്ഞു. ആഗോള വിപണിയിൽ എണ്ണവിലയിൽ കഴിഞ്ഞയാഴ്ച അഞ്ച് ശതമാനം ഇടിവാണ് ഉണ്ടായത്. അതേസമയം, വില കുറയുമെങ്കിലും ബാരലിന് 90 ഡോളറിൽ താഴെ ക്രൂ​ഡോയിൽ നിരക്ക് എത്തില്ലെന്നാണ് സൂചന. റഷ്യൻ എണ്ണക്ക് യുറോപ്യൻ യൂണിയൻ നിരോധനമേർപ്പെടുത്തുന്നതാണ് വില കുറയാതിരിക്കാനുള്ള കാരണം.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Oil prices extend losses as Shanghai lockdowns hit demand outlook
Next Story