Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightMarketchevron_rightരാജ്യാന്തര വിപണിയിൽ...

രാജ്യാന്തര വിപണിയിൽ വീണ്ടും എണ്ണവില കൂടി

text_fields
bookmark_border
രാജ്യാന്തര വിപണിയിൽ വീണ്ടും എണ്ണവില കൂടി
cancel

വാഷിങ്​ടൺ: രാജ്യാന്തര വിപണിയിൽ വീണ്ടും എണ്ണവില വർധിച്ചു. വെസ്റ്റ്​ ടെക്സാസ്​ ഇന്‍റർമീഡിയേറ്റ്​ ക്രൂഡോയിലിന്‍റെ ഫെബ്രുവരിയിലേക്കുള്ള വില 1.6 ഡോളർ വർധിച്ച്​ ബാരലിന്​ 72.76 ഡോളറിലെത്തി. ന്യൂയോർക്ക്​ മെർകാന്‍റിൽ എക്സ്​ചേഞ്ചിലാണ്​ വില വർധന. ബ്രെന്‍റ്​ ക്രൂഡിന്‍റെ വില ലണ്ടനിലെ ഐ.സി.ഇ ഫ്യൂച്ചർ എക്സ്​ചേഞ്ചിൽ 1.31 ഡോളർ വർധിച്ച്​ 75.29ലെത്തി.

യു.എസിന്‍റെ എണ്ണ ശേഖരം 4.7 മില്യൺ ബാരൽ കുറഞ്ഞുവെന്ന യു.എസ്​ എനർജി ഇൻഫർമേഷൻ അഡ്​മിനിസ്​ട്രേഷന്‍റെ റിപ്പോർട്ടിനെ തുടർന്നാണ്​ വില ഉയർന്നത്​. കഴിഞ്ഞ അഞ്ച്​ വർഷത്തെ ശരാശരി എടുക്കുമ്പോൾ യു.എസിന്‍റെ എണ്ണശേഖരത്തിൽ നിലവിൽ എട്ട്​ ശതമാനത്തിന്‍റെ കുറവ്​ രേഖപ്പെടുത്തുന്നുണ്ട്​. 423.6 മില്യൺ ബാരലാണ്​ യു.എസിന്‍റെ നിലവിലെ എണ്ണശേഖരം.

അതേസമയം, വരും മാസങ്ങളിലും ഇതേ രീതിയിൽ എണ്ണവില ഉയരു​മോയെന്നതിൽ വ്യക്​തതയില്ല. യുറോപ്പിലടക്കം പല രാജ്യങ്ങളിലും കോവിഡിന്‍റെ ഒമിക്രോൺ വകഭേദം വ്യാപിക്കുന്നുണ്ട്​. ഒമിക്രോൺ ശക്​തമായി കൂടുതൽ രാജ്യങ്ങൾ ലോക്​ഡൗണിലേക്ക്​ പോയാൽ അത്​ എണ്ണവിലയെ സ്വാധീനിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oil Prices
News Summary - Oil prices advanced after data showed larger-than-expected drop in US crude stockpiles
Next Story