Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ദുരിതത്തിന് അറുതിയില്ല; ഇന്ധന വില വീണ്ടും വർധിപ്പിച്ചു

text_fields
bookmark_border
oil-price
cancel

ന്യൂഡൽഹി: ജനങ്ങളുടെ ദുരിതം ഇരട്ടിയാക്കി എണ്ണ കമ്പനികൾ വീണ്ടും ഇന്ധന വില വർധിപ്പിച്ചു. പെട്രോൾ ലിറ്ററിന് 25 പൈസയും ഡീസലിന് 31 പൈസയുമാണ് കൂട്ടിയത്. തിരുവനന്തപുരത്ത് പെട്രോളിന് 104.63 രൂപയും ഡീസലിന് 97.66 രൂപയുമാണ് വില.

കൊച്ചിയിൽ പെട്രോളിന് 102.57 രൂപയും ഡീസലിന് 95.72 രൂപയും കോഴിക്കോട് പെട്രോളിന് 103.09 രൂപയും ഡീസലിന് 96.30 രൂപയിലുമാണ് വിൽപന.

ഞായറാഴ്ച ഡീസലിന്​ 32 പൈസയും പെട്രോളിന്​ 25 പൈസയും ശനിയാഴ്ച ഡീസലിന്​ 32 പൈസയും പെട്രോളിന്​ 25 പൈസയും എണ്ണ കമ്പനികൾ വർധിപ്പിച്ചിരുന്നു. തുടർച്ചയായ അഞ്ചാം ദിവസമാണ് രാജ്യത്ത് ഇന്ധനവില ഉയർത്തുന്നത്.

ആഗോള വിപണിയിൽ ബ്രെന്‍റ്​ ക്രൂഡിന്‍റെ വിലയിൽ കുറവുണ്ടായി. ബാരലിന് 0.21 ഡോളർ കുറഞ്ഞ് 79.07 ഡോളറിലെത്തി. 0.26 ശതമാനത്തിന്‍റെ കുറവാണ് രേഖപ്പെടുത്തിയത്. ഞായറാഴ്ച ബ്രെന്‍റ്​ ക്രൂഡിന്‍റെ വില ബാരലിന്​ 0.97 ഡോളർ വർധിച്ച്​ 79.28 ഡോളറിലെത്തിയിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Oil price hike again in fifth day
Next Story