Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightMarketchevron_rightബംപർ ഹിറ്റായി നൈക്ക;...

ബംപർ ഹിറ്റായി നൈക്ക; ഓഹരി വിപണിയിൽ വൻ മുന്നേറ്റം

text_fields
bookmark_border
ബംപർ ഹിറ്റായി നൈക്ക; ഓഹരി വിപണിയിൽ വൻ മുന്നേറ്റം
cancel

മുംബൈ: ഇന്ത്യൻ ഓഹരി വിപണിയിൽ മികച്ച നേട്ടത്തോടെ വ്യാപാരത്തിന്​ തുടക്കം കുറിച്ച്​ നൈക്ക. എൻ.എസ്​.ഇയിൽ 82ശതമാനം നേട്ടത്തോടെ 2,054 രൂപയിലാണ്​ നൈക്കയുടെ വ്യാപാരം. ഐ.പി.ഒയിലെ ഇഷ്യ​ു വില 1,125 രൂപയായിരുന്നു. ബി.എസ്​.ഇയിൽ 2063 രൂപക്കാണ്​ നൈക്ക ലിസ്റ്റ്​ ചെയ്​തത്​. കമ്പനിയുടെ വിപണിമൂലധനം ബി.എസ്​.ഇയിൽ ഒരു ലക്ഷം കോടി കടന്നു.

നൈക്കയുടെ ഉടമസ്ഥരായ എഫ്​.എസ്​.എൻ ഇ-കോമേഴ്​സിന്‍റെ ഐ.പി.ഒക്ക്​ മികച്ച പ്രതികരണമാണ്​ ഉണ്ടായത്​. ഇൻസ്റ്റിറ്റ്യൂഷൽ നിക്ഷേപകരിലായിരുന്നു വാങ്ങൽ താൽപര്യം കൂടുതലുണ്ടായിരുന്നത്​. ഓഹരിയൊന്നിന്​ 1,085 മുതൽ 1,125 വരെയായിരുന്നു വില. ​ഒക്​ടോബർ 28ന്​ ആരംഭിച്ച സബ്​സ്​ക്രിപ്​ഷൻ നവംബർ ഒന്നിനാണ്​ അവസാനിച്ചത്​.

630 കോടിയുടെ ഓഹരികളാണ്​ വിൽപനക്ക്​ വെച്ചത്​. 41,972,660​ ഇക്വിറ്റി ഓഹരികൾ പ്രൊമോട്ടർമാരും വിൽപനക്കു വെച്ചു. നിരവധി ബ്രോ​ക്കറേജ്​ സ്ഥാപനങ്ങൾ ദീർഘകാലത്തേക്ക്​ നൈക്കയിൽ നിക്ഷേപം നടത്തിയിട്ടുണ്ട്​. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 61 കോടിയുടെ ലാഭമാണ്​ നൈക്കയുണ്ടാക്കിയത്​. ഇതും വിപണിയിൽ ഗുണകരമായി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Nykaa
News Summary - Nykaa Makes Blockbuster Debut, Market Cap Crosses ₹ 1 Lakh Crore
Next Story