സി.ഇ.ഒ ജെൻസൻ ഹുവാങ്ങിനെ പുറത്താക്കാൻ ചർച്ചകൾ നടക്കെ എൻവിഡിയ ഓഹരികൾ 8% ഇടിഞ്ഞു
text_fieldsബീജിങ്: സി.ഇ.ഒ ജെൻസൻ ഹുവാങ്ങിനെ പുറത്താക്കുന്ന കാര്യം ബോർഡ് പരിഗണിക്കുന്നുവെന്ന റിപ്പോർട്ടുകളെത്തുടർന്ന് എൻവിഡിയ ഓഹരികൾ 8 ശതമാനം ഇടിഞ്ഞു. റിപ്പോർട്ടുകൾ വരുന്നതിന് മുമ്പ് സാധാരണ വ്യാപാരത്തിൽ എൻവിഡിയ ഓഹരികൾ നേട്ടമുണ്ടാക്കിയിരുന്നു.
വിവാദങ്ങളെ തുടര്ന്ന് എൻവിഡിയയുടെ ഓഹരികൾ കടുത്ത സമ്മർദ്ദത്തിലാണ്. തിങ്കൾ, ചൊവ്വ ദിവസങ്ങളിലായി ഓഹരികൾ ആകെ 9.5% ഇടിഞ്ഞതോടെ കമ്പനിയുടെ വിപണി മൂല്യത്തിൽ ഏകദേശം 430 ബില്യൻ ഡോളറിന്റെ നഷ്ടമാണുണ്ടായത്. എന്നാൽ ബുധനാഴ്ചത്തെ സാധാരണ വ്യാപാര സമയത്ത് എൻവിഡിയ ഓഹരികൾ 2.9% തിരിച്ചുപിടിച്ചിരുന്നു. എന്നാൽ വിപണി അടച്ചതിന് ശേഷം 8 ശതമാനത്തിലധികം ഇടിയുകയായിരുന്നു.
ഹുവാങ്ങും തനിക്ക് നേരിട്ട് റിപ്പോർട്ട് ചെയ്യുന്ന എൻവിഡിയ വൈസ് പ്രസിഡന്റ് കിംബർലി പവലും തമ്മിൽ ബന്ധമുണ്ടെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണ് ഈ സംഭവവികാസങ്ങൾ. കഴിഞ്ഞ ദിവസം ഹുവാങ് തന്റെ ഭാര്യയോട് വിശ്വസ്തത പുലർത്താത്തതിൽ കുറ്റസമ്മതം നടത്തുകയും ക്ഷമ ചോദിക്കുകയും ചെയ്തിരുന്നു. വാച്ച്ടെൽ, ലിപ്റ്റൺ, റോസൻ & കാറ്റ്സ് എന്ന നിയമ സ്ഥാപനത്തിന്റെ നേതൃത്വത്തിൽ എൻവിഡിയ ബോർഡ് വിഷയത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

