Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എൻ.എസ്.ഇയുടെ പുതിയ ആസ്ഥാന മന്ദിരത്തിന്‍റെ ഡിസൈൻ പുറത്തിറക്കി; ആദ്യ രൂപം ഇതാ

text_fields
bookmark_border
എൻ.എസ്.ഇയുടെ പുതിയ ആസ്ഥാന മന്ദിരത്തിന്‍റെ ഡിസൈൻ പുറത്തിറക്കി; ആദ്യ രൂപം ഇതാ
cancel

നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് ഓഫ് ഇന്ത്യ മുംബൈയിലെ ബാന്ദ്ര കുർള കോംപ്ലക്സിൽ നിർമിക്കാൻ ഉദ്ദേശിക്കുന്ന പുതിയ ആസ്ഥാന മന്ദിരത്തിന്‍റെ വാസ്തുവിദ്യാ ഡിസൈൻ പുറത്തിറക്കി. തിങ്കളാഴ്ചയാണ് ഇതുമായി ബന്ധപ്പെട്ട ഒരു റെൻഡറിങ് വിഡിയോ എൻ.എസ് പങ്കുവെച്ചത്. പ്രശസ്ത വാസ്തുശില്പി ഹഫീസ് കോൺട്രാക്ടറാണ് മന്ദിരം രൂപകൽപ്പന ചെയ്തിരിക്കുന്നത്.

ഗ്ലാസ് മുൻഭാഗമുള്ള താഴ്ഭാഗത്തിന് മുകളിലായി പുറത്തേക്ക് ചരിഞ്ഞുനിൽക്കുന്ന കോണീയ ആകൃതിയിലുള്ള മന്ദിരമാണ് ഡിസൈൻ. കെട്ടിടത്തിന്‍റെ പുറംഭാഗത്ത് കുങ്കുമം, വെള്ള, പച്ച എന്നീ ദേശീയ പതാകയുടെ നിറങ്ങളിലുള്ള തിരശ്ചീനമായ സ്ട്രിപ്പുകൾ നൽകിയിട്ടുണ്ട്. രാത്രിയിൽ കെട്ടിടം പ്രകാശഭരിതമാകും. താഴത്തെ നിലയിൽ എൻ.എസ്.ഇ ലോഗോയോട് കൂടി ഗ്ലോബ് മാതൃകയിലുള്ള ഇന്ത്യയുടെ ഭൂപടം ഇൻസ്റ്റാൾ ചെയ്തിട്ടുണ്ട്.

ബി.കെ.സി ജി ബ്ലോക്കിലെ സി-81, സി-82 പ്ലോട്ടുകളിലാണ് കെട്ടിടം നിർമിക്കുന്നത്. മുംബൈ മെട്രോപൊളിറ്റൻ റീജിയൺ ഡെവലപ്‌മെന്‍റ് അതോറിറ്റി 80 വർഷത്തെ പാട്ടത്തിന് നൽകിയ ഈ പ്ലോട്ട് ഏകദേശം 10,995 ചതുരശ്ര മീറ്റർ വ്യാപിച്ചുകിടക്കുന്നു. നിർമാണത്തിന് മുന്നോടിയായി നവംബർ 3ന് എൻഎസ്ഇ ഭൂമിപൂജ ചടങ്ങുകൾ നടത്തിയപ്പോഴാണ് കെട്ടിടത്തിന്റെ ഡിസൈൻ ആദ്യമായി പ്രദർശിപ്പിച്ചത്. ചെയർപേഴ്സൺ ശ്രീനിവാസ് ഇഞ്ചെറ്റി, മാനേജിങ് ഡയറക്ടറും സിഇഒയുമായ ആശിഷ് കുമാർ ചൗഹാൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

തെക്കൻ മുംബൈയിലെ ഓഫിസുകളുടെ കേന്ദ്രീകരണം കുറയ്ക്കുന്നതിനായി എം.എം.ആർ.ഡി.എ ഒരു ഗ്രോത്ത് സെന്ററായി വികസിപ്പിച്ചെടുത്ത മുംബൈയിലെ പ്രധാന സാമ്പത്തിക-വ്യാപാര കേന്ദ്രങ്ങളിലൊന്നാണ് ബാന്ദ്ര കുർള കോംപ്ലക്സ്. എൻ.എസ്.ഇയുട നിലവിലുള്ള മന്ദിരവും നിരവധി ബാങ്കുകളുടെ ആസ്ഥാനങ്ങളും ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. നാല് ലക്ഷത്തിലധികം ആളുകൾ ഈ കോംപ്ലക്സിലെ വിവിധ ഓഫിസുകളിലായി ജോലി ചെയ്യുന്നുണ്ടെന്നാണ് കണക്കാക്കുന്നത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - NSE new building
Next Story