Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightMarketchevron_rightഎണ്ണവില...

എണ്ണവില രണ്ടാഴ്ചക്കുള്ളിൽ കുറയുമെന്ന്​ ബി.പി.സി.എൽ ചെയർമാൻ

text_fields
bookmark_border
എണ്ണവില രണ്ടാഴ്ചക്കുള്ളിൽ കുറയുമെന്ന്​ ബി.പി.സി.എൽ ചെയർമാൻ
cancel

ന്യൂഡൽഹി: അന്താരാഷ്ട്ര വിപണിയിൽ എണ്ണവില രണ്ടാഴ്ചക്കുള്ളിൽ കുറയുമെന്ന വിലയിരുത്തലുമായി ബി.പി.സി.എൽ ചെയർമാൻ അരുൺ സിങ്​. റഷ്യ തീരുമാനിക്കാതെ അവരുടെ എണ്ണ-വാതക കയറ്റുമതി പൂർണമായും നിയന്ത്രിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. യുറോപ്പിന്​ റഷ്യയുടെ ഊർജ ഇറക്കുമതി ഒഴിവാക്കാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നിലവിലുള്ള റെക്കോർഡ്​ എണ്ണവില രണ്ടാഴ്ചക്കുള്ളിൽ ബാരലിന്​ 100 ഡോളറിലേക്ക്​ താഴും. യുദ്ധം അവസാനിക്കുന്നതോടെ എണ്ണവില ബാരലിന്​ 90 ഡോളറിലെത്തും. ആശങ്കപ്പെടേണ്ട സാഹചര്യമില്ല. ഈ വിലയിൽ എണ്ണ വാങ്ങാൻ ലോകരാജ്യങ്ങൾക്കാവില്ല. ആഗോള സമ്പദ്​വ്യവസ്ഥയുടെ വളർച്ച കുറയുന്നതിലേക്കാവും ഉയർന്ന എണ്ണവില നയിക്കുക. ഇതിനൊപ്പം ക്രൂഡോയിലിന്‍റെ ആവശ്യകതയും കുറയും. രണ്ട്​ മുതൽ മൂന്ന്​ ശതമാനത്തിന്‍റെ വരെ കുറവാണ്​ ഉണ്ടാവുക. പ്രതിദിനം ഇത്​ ഏകദേശം രണ്ട്​ മുതൽ മൂന്ന്​ മില്യൺ ബാരലായിരിക്കും. റഷ്യ അഞ്ച്​ മില്യൺ ബാരൽ ക്രൂഡോയിലാണ്​ ഒരു ദിവസം കയറ്റുമതി ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മെയ്​ മാസം വരെ ഇന്ത്യയിൽ എണ്ണദൗർബല്യമുണ്ടാകുമെന്ന ആശങ്കവേണ്ടെന്നും അദ്ദേഹം പറഞ്ഞു. നിയമസഭ തെരഞ്ഞെടുപ്പിന്​ പിന്നാലെ എണ്ണകമ്പനികൾ ഇന്ധനവില ലിറ്ററിന്​ 12 രൂപ മുതൽ 15 വരെ ഉയർത്താൻ ഒരുങ്ങുന്നതിനിടെയാണ്​ ബി.പി.സി.എൽ ചെർമാന്‍റെ പരാമർശം. നേരത്തെ റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതിക്ക്​ യു.എസ് നിരോധനം ഏർപ്പെടുത്തിയിരുന്നു. ബ്രിട്ടനും ഇതിനുള്ള നടപടികളുമായി മുന്നോട്ട്​ പോവുന്നുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:oil price
News Summary - No need to panic. Oil prices could drop to $100 a barrel in two weeks: Arun Kumar Singh
Next Story