Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightMarketchevron_rightഒരു മാറ്റവുമില്ല;...

ഒരു മാറ്റവുമില്ല; പെട്രോൾ-ഡീസൽ വില വീണ്ടും കൂട്ടി

text_fields
bookmark_border
ഒരു മാറ്റവുമില്ല; പെട്രോൾ-ഡീസൽ വില വീണ്ടും കൂട്ടി
cancel

കൊച്ചി: സംസ്ഥാനത്ത്​ ഇന്ധനവില വർധനവ്​ മാറ്റമില്ലാതെ തുടരുന്നു. തുടർച്ചയായ അഞ്ചാം ദിവസവും പെട്രോൾ-ഡീസൽ വില കൂട്ടി. പെട്രോൾ ലിറ്ററിന്​ 35 പൈസയും ഡീസലിന്​ 37 പൈസയുമാണ്​ വർധിപ്പിച്ചത്​. കോഴിക്കോട്​ ഒരു ലിറ്റർ പെട്രോളിന്​ 109.47 രൂപയും ഡീസലിന്​ 102.93 രൂപയുമാണ്​ വില.

തിരുവനന്തപുരത്ത്​ പെട്രോൾ വില 110 രൂപ കടന്നു. 110.81 രൂപയാണ്​ തിരുവനന്തപുരത്തെ പെട്രോൾ വില. ഡീസൽ വില 104.44 രൂപയുമായി വർധിച്ചു. കൊച്ചിയിൽ പെട്രോളിന്​ 108.87 രൂപയും ഡീസലിന്​ 102.73 രൂപയുമാണ്​ വില.

അതേസമയം, ഇന്ത്യ ഉപയോഗിക്കുന്ന ബ്രെന്‍റ്​ ക്രൂഡിന്‍റെ വില കുറഞ്ഞു. 0.39 ഡോളറിന്‍റെ കുറവാണ ്​രേഖപ്പെടുത്തിയത്​. 84.38 ഡോളറാണ്​ ആഗോള വിപണിയിലെ എണ്ണവില. 0.46 ശതമാനം കുറവാണ്​ രേഖപ്പെടുത്തിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:petroldiesel
News Summary - No change; Petrol and diesel prices have been hiked again
Next Story