Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightMarketchevron_rightകഴിഞ്ഞ ഒരാഴ്ചയായി...

കഴിഞ്ഞ ഒരാഴ്ചയായി പെട്രോൾ-ഡീസൽ വിലയിൽ മാറ്റമില്ല

text_fields
bookmark_border
കഴിഞ്ഞ ഒരാഴ്ചയായി പെട്രോൾ-ഡീസൽ വിലയിൽ മാറ്റമില്ല
cancel

ന്യൂഡൽഹി: കഴിഞ്ഞ ഒരാഴ്ചയായി മാറ്റമില്ലാതെ പെട്രോൾ-ഡീസൽ വില. നേരത്തെ അന്താരാഷ്​ട്ര വിപണിയിലെ എണ്ണവില കുറവി​െന്‍റ ആനുകൂല്യം ജനങ്ങൾക്ക്​ നൽകുമെന്ന്​ കമ്പനികൾ പ്രഖ്യാപിച്ചിരുന്നു. ഇതിന്​ പിന്നാലെ രണ്ട്​ ദിവസം വിലയിൽ നേരിയ കുറവുണ്ടായെങ്കിലും കഴിഞ്ഞ ഏഴ്​ ദിവസമായി ഇത്​ മാറ്റമില്ലാതെ തുടരുകയാണ്​.

കഴിഞ്ഞ ചൊവ്വാഴ്ച പെട്രോൾ വിലയിൽ 22 പൈസയും ഡീസലിന്​ 23 പൈസയും കുറഞ്ഞിരുന്നു. ​ ക്രൂഡോയിലിന്‍റെ വില അന്താരാഷ്​ട്ര വിപണിയിൽ 62.5 ഡോളർ വരെ കഴിഞ്ഞയാഴ്ച താഴ്​ന്നിരുന്നു. എന്നിട്ടും വില കുറക്കാൻ ഇന്ത്യയിലെ എണ്ണ കമ്പനികൾ തയാറായിട്ടില്ല.

മാർച്ച്​ 24നും 25നുമാണ്​ ഈ വർഷം എണ്ണവില ആദ്യമായി കുറച്ചത്​. പിന്നീട്​ മാർച്ച്​ 30നും വില കുറച്ചു. അതേസമയം, ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ കോവിഡിന്‍റെ രണ്ടാം തരംഗമുണ്ടാവുന്നത്​ എണ്ണവിലയെ സ്വാധീനിക്കുമെന്നാണ്​ സൂചന.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:petroldiesel
News Summary - No change in petrol, diesel prices for full week
Next Story