Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മാറ്റമില്ലാതെ സ്വർണവില

text_fields
bookmark_border
മാറ്റമില്ലാതെ സ്വർണവില
cancel

കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. 72,560 രൂപയാണ് പവന്റെ വില. ഗ്രാമിന് 9070 രൂപയും. മൂന്നുദിവസത്തിനിടെ ഇടിവിനു ശേഷമാണ് സ്വർണവില മാറ്റമില്ലാതെ തുടരുന്നത്. മുന്നുദിവസം കൊണ്ട് പവന് 1300 രൂപയാണ് കുറഞ്ഞത്. ബുധനാഴ്ച പവന് 200 രൂപയാണ് ഇടിഞ്ഞത്. ചൊവ്വാഴ്ച രണ്ട് ഘട്ടങ്ങളിലായി പവന് 1080 രൂപയും ഇടിഞ്ഞിരുന്നു.

ജൂണ്‍ 13ന് സ്വർണവില റെക്കോഡ് ഉയരങ്ങളിലെത്തിയിരുന്നു. ഏപ്രില്‍ 22ന് രേഖപ്പെടുത്തിയ 74,320 രൂപ എന്ന റെക്കോര്‍ഡ് ആണ് തിരുത്തിയത്. ഇറാൻ-ഇസ്രായേൽ സംഘർഷത്തിൽ അയവ് വന്നതാണ് സ്വർണവിലയെ സ്വാധീനിക്കുന്നത്.

രാജ്യാന്തര തലത്തില്‍ സാമ്പത്തിക രംഗത്ത് നിലനില്‍ക്കുന്ന അനിശ്ചിതത്വം സ്വര്‍ണ വിലയെ വലിയ രീതിയില്‍ സ്വാധീനിക്കുന്നുണ്ട്. സ്വര്‍ണത്തിന്റെ രാജ്യാന്തര വില, ഡോളറിനെതിരെ രൂപയുടെ വിനിമയനിരക്ക്, സ്വര്‍ണം ഇറക്കുമതി ചെയ്യുന്ന ബാങ്കുകളുടെ നിരക്ക് കസ്റ്റംസ് ഡ്യൂട്ടി എന്നിവയാണ് സ്വര്‍ണത്തിന്റെ വില നിര്‍ണയിക്കുന്നതിന്റെ മറ്റ് അടിസ്ഥാന ഘടകങ്ങള്‍.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - No change in Gold price
Next Story