കനത്ത വിൽപന സമ്മർദത്തിൽ വീണ്ടും തകർന്ന് വിപണി
text_fieldsമുംബൈ: ഇന്ത്യൻ ഓഹരി സൂചികകൾ വീണ്ടും നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. ബോംബെ സൂചിക സെൻസെക്സ് 503 പോയിന്റും ദേശീയ സൂചിക നിഫ്റ്റി 143 പോയിന്റും നഷ്ടത്തോടെയാണ് വ്യാപാരം അവസാനിപ്പിച്ചത്. സെൻസെക്സ് 58,283 പോയിന്റിലും നിഫ്റ്റി 17,368ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി വീണ്ടും 17400 പോയിന്റിന് താഴെയെത്തിയത്. കനത്ത വിൽപന സമ്മർദമാണ് വിപണിയെ ഇന്നും സ്വാധീനിച്ചത്.
ബജാജ് ഫിനാൻസ്, ബജാജ് ഫിൻസെർവ്, ടാറ്റ കൺസ്യൂമർ പ്രൊഡക്ട്സ്, റിലയൻസ് ഇൻഡസ്ട്രീസ്, എം &എം എന്നിവക്ക് കനത്ത നഷ്ടം നേരിട്ടു. ടെക് മഹീന്ദ്ര, ആക്സിസ് ബാങ്ക്, മാരുതി സുസുക്കി, വിപ്രോ, എസ്.ബി.ഐ ലൈഫ് ഇൻഷൂറൻസ് എന്നിവക്കാണ് കനത്ത നഷ്ടം നേരിട്ടത്.
സെക്ടറുകളിൽ നിഫ്റ്റ് ഐ.ടി ഒഴികെ മറ്റെല്ലാത്തിനും തിരിച്ചടി നേരിട്ടു. ബി.എസ്.ഇ മിഡ്ക്യാപ് ഇൻഡക്സ് 0.5 ശതമാനം ഇടിഞ്ഞു. അതേസമയം, സ്മോൾക്യാപ്പ് ഇൻഡക്സ് 0.20 ശതമാനം ഉയർന്നു.

