നിഫ്റ്റി 17,000ത്തിൽ
text_fieldsമുംബൈ: റഷ്യ-യുക്രെയ്ൻ നയതന്ത്ര ചർച്ചകളിലെ ശുഭ പ്രതീക്ഷ ആഗോള ഓഹരി വിപണികളിലും പ്രതിഫലിച്ചതോടെ നേട്ടത്തിലേക്ക് കുതിച്ചുകയറി സൂചികകൾ. ഐ.ടി, ബാങ്ക്, ധന ഓഹരികളിൽ നിക്ഷേപം വർധിച്ചതോടെ ബുധനാഴ്ച സെൻസെക്സ് 1,039 പോയിന്റ് ഉയർന്ന് 56,000 എന്ന നില കടന്നു.
നിഫ്റ്റി 312.35 പോയിന്റ് കയറി 16,975.35ലാണ് ക്ലോസ് ചെയ്തത്. അൾട്രാ ടെക് സിമന്റിനാണ് കൂടുതൽ നേട്ടം. ഇവരുടെ വിപണി മൂല്യം അഞ്ചു ശതമാനം കൂടി. ആക്സിസ് ബാങ്ക്, ഇൻഡസ് ഇൻഡ് ബാങ്ക്, എച്ച്.ഡി.എഫ്.സി, ബജാജ് ഫിൻസർവ്, ഇൻഫോസിസ്, ബജാജ് ഫിനാൻസ് ഓഹരികളും നേട്ടമുണ്ടാക്കി.
സൺഫാർമ, പവർഗ്രിഡ് ഓഹരികൾ നഷ്ടത്തിലായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

