Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightMarketchevron_rightമുഹൂർത്ത വ്യാപാരത്തിൽ...

മുഹൂർത്ത വ്യാപാരത്തിൽ നേട്ടത്തോടെ വിപണി

text_fields
bookmark_border
മുഹൂർത്ത വ്യാപാരത്തിൽ നേട്ടത്തോടെ വിപണി
cancel

മുംബൈ: സംവത്​ 2078ന്​ മുന്നോടിയായി നടന്ന മുഹൂർത്ത വ്യാപാരത്തിൽ ഇന്ത്യൻ ഓഹരിവിപണി നേട്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചു. ബോംബെ സൂചിക സെൻസെക്​സ്​ 295.70 പോയിന്‍റ്​ നേട്ടത്തോടെ 60,067.62ലാണ്​ വ്യാപാരം അവസാനിപ്പിച്ചത്​. ദേശീയ സൂചിക നിഫ്​റ്റി 87 പോയിന്‍റ്​ നേട്ടം രേഖപ്പെടുത്തി. 17,916.80 പോയിന്‍റിലാണ്​ വ്യാപാരം നിർത്തിയത്​.

എച്ച്​.ഡി.എഫ്​.സി ബാങ്ക്​, ഇൻഫോസിസ്​, റിലയൻസ്​ ഇൻഡസ്​ട്രീസ്​, ഐ.സി.ഐ.സി.ഐ ബാങ്ക്​, ഹിന്ദുസ്ഥാൻ യുണിലിവർ, ടാറ്റ കൺസൾട്ടൻസി സർവീസ്​, ആക്​സിസ്​ ബാങ്ക്​ എന്നിവയാണ്​ നേട്ടം രേഖപ്പെടുത്തിയ ഓഹരികൾ. വിവിധ രാജ്യങ്ങളിലെ വിപണികളിൽ വൻ ഉയർച്ചയുണ്ടായത്​ ഇന്ത്യയിലും പ്രതിഫലിക്കുകയായിരുന്നു.

നിഫ്​റ്റിയിൽ പി.എസ്​.യു ബാങ്ക്​ ഇൻഡക്​സാണ്​ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത്​. 1.45 ശതമാനമാണ്​ ഉയർച്ചയുണ്ടായത്​. നിഫ്​റ്റി ഓ​ട്ടോ, ഫിനാൻഷ്യൽ സർവീസ്​, എഫ്​.എം.സി.ജി, മീഡിയ, പ്രൈവറ്റ്​ ബാങ്ക്​, കൺസ്യൂമർ ഡ്യൂറബിൾസ്​ തുടങ്ങിയ സെക്​ടറുകൾ 0.6-1.15 ശതമാനം വരെ ഉയർച്ചയാണ്​ ഉണ്ടായത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sensexnifty
News Summary - Nifty Above 17,900, Sensex Surges 400 Points In Diwali's Muhurat Session
Next Story