2 വർഷത്തിനുളളിൽ 16000 ജീവനക്കാരെ പിരിച്ചു വിടാൻ തീരുമാനവുമായി നെസ്ലെ
text_fieldsന്യൂഡൽഹി: കിറ്റ് കാറ്റ്, നെസ്പ്രസ്സോ തുടങ്ങിയ ബ്രാന്‍റുകൾക്ക് പേര് കേട്ട ഫുഡ് ആന്‍റ് ബിവറേജ് കമ്പനിയായ നെസ്ലെ അടുത്ത 2 വർഷത്തിനുള്ളിൽ 16,000 ജീവനക്കാരെ പിരിച്ചുവിടുമെന്ന് പ്രഖ്യാപിച്ചു. സെപ്റ്റംബറിൽ പുതിയ സി.ഇ.ഒ ആയി ചുമതലയേറ്റ ഫിലിപ്പ് നവ്രാറ്റിലിന്‍റെ കമ്പനിയുടെ പ്രവർത്തനങ്ങൾ വേഗത്തിലാക്കാനുളള ശ്രമത്തിന്‍റെ ഭാഗമായാണ് നടപടി.
ലോകം മാറുകയാണെന്നും അതിനാൽ നെസ്ലെയും അതിവേഗം മാറേണ്ടതുണ്ടെന്നുമാണ് ഫിലിപ്പ് പറയുന്നത്. മാറിക്കൊണ്ടിരിക്കുന്ന വിപണി സാഹചര്യങ്ങളിൽ തൊഴിലാളികളുടെ എണ്ണം കുറക്കുന്നതിനും കമ്പനിയുടെ പ്രവർത്തനം കാര്യക്ഷമമാക്കുന്നതിനുമാണ് ഈ കൂട്ട പരിച്ചു വിടലെന്ന് അദ്ദേഹം പറഞ്ഞു.
പിരിച്ചു വിടുന്ന 16,000 പേരിൽ 12,000 വൈറ്റ് കോളർ ജോലികളിലുള്ളവരാണ്. പ്രൊഡക്ഷൻ, സപ്ലെ ചെയിൻ മേഖലയിൽ ഇതിനോടകം നാലായിരം പേരെ പിരിച്ചു വിട്ടു കഴിഞ്ഞു. പിരിച്ചു വിടലിലൂടെ ഒരു ബില്യൺ സ്വിസ് ഫ്രാങ്ക് ലാഭിക്കാൻ കഴിയുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.
വിൽപ്പനയിൽ 1.9 ശതമാനം രേഖപ്പെടുത്തിയതിനു പിന്നാലെയാണ് പിരിച്ചു വിടൽ പ്രഖ്യാപനം. കമ്പനിയുടെ ഇന്ത്യൻ വിഭാഗമായ നെസ്ലെ ഇന്ത്യയും 2026 രണ്ടാം പാദത്തിൽ 17 ശതമാനം ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

