Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നന്ദിനി പാൽ ലിറ്ററിന് 10 രൂപ വരെ വർധിപ്പിക്കാൻ ശിപാർശ; അന്തിമ തീരുമാനം ഇന്ന്

text_fields
bookmark_border
നന്ദിനി പാൽ ലിറ്ററിന് 10 രൂപ വരെ വർധിപ്പിക്കാൻ ശിപാർശ; അന്തിമ തീരുമാനം ഇന്ന്
cancel

ബെംഗളൂരു: കർണാടകയിൽ 'നന്ദിനി' പാൽ വിലയും അനുബന്ധ ഉൽപ്പന്നങ്ങളുടെ വിലയും വീണ്ടും വർദ്ധിച്ചേക്കുമെന്ന് സൂചന. തീറ്റപ്പുല്ലിന്റെ വിലക്കയറ്റവും കടുത്ത വരൾച്ചയും മൂലം പ്രതിസന്ധിയിലായ ക്ഷീരകർഷകരെ സഹായിക്കുന്നതിനായി പാൽ വില ലിറ്ററിന് എട്ട് മുതൽ 10 രൂപ വരെ വർദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് കർണാടക മിൽക്ക് ഫെഡറേഷന്റെ (കെ.എം.എഫ്) കീഴിലുള്ള 16 മിൽക്ക് യൂനിയൻ പ്രതിനിധികൾ മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനെ കാണും.

കർണാടക മിൽക്ക് ഫെഡറേഷന്റെ വാർഷിക പൊതുയോഗത്തിന് ശേഷം സംസാരിക്കവെ ബാംഗ്ലൂർ മിൽക്ക് യൂനിയൻ ലിമിറ്റഡ് (ബമുൽ) പ്രസിഡന്റും മുഖ്യമന്ത്രിയുടെ സഹോദരനുമായ ഡി.കെ. സുരേഷാണ് ഇക്കാര്യം വ്യക്തമാക്കിയത്. തീറ്റപ്പുല്ലിന്റെ ലഭ്യതക്കുറവും വിലക്കയറ്റവും കാരണം ഡെയറി കർഷകർ കടുത്ത സാമ്പത്തിക പ്രയാസത്തിലൂടെയാണ് കടന്നുപോകുന്നതെന്നും പെട്രോൾ, ഡീസൽ, പ്ലാസ്റ്റിക് കവറുകൾ, മറ്റ് അസംസ്കൃത വസ്തുക്കൾ എന്നിവയുടെയെല്ലാം വില കൂടിയ സാഹചര്യത്തിൽ പാൽ വില വർദ്ധിപ്പിക്കുന്നത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. ചോളത്തിന്റെയും അരിത്തവിടിന്റെയും വിലയിൽ വലിയ തോതിൽ വർദ്ധനവുണ്ടായിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

യൂനിയനുകൾ എട്ട് മുതൽ 10 രൂപ വരെ വർദ്ധനവാണ് ആവശ്യപ്പെട്ടിരിക്കുന്നതെങ്കിലും ഉപഭോക്താക്കൾക്ക് വലിയ ആഘാതമാകാത്ത രീതിയിൽ ലിറ്ററിന് നാല് മുതൽ അഞ്ച് രൂപ വരെ വർദ്ധിപ്പിക്കുന്ന കാര്യം സർക്കാരിന്റെ പരിഗണനയിലുണ്ടെന്നാണ് സൂചന. മറ്റ് സംസ്ഥാനങ്ങളിലെ പാൽ വില വിവരങ്ങൾ ശേഖരിച്ച ശേഷം മുഖ്യമന്ത്രി അന്തിമ തീരുമാനമെടുക്കും. വില വർദ്ധനവ് നടപ്പിലായാൽ തൈര്, വെണ്ണ, നെയ്യ് തുടങ്ങിയ മറ്റ് നന്ദിനി ഉൽപ്പന്നങ്ങളുടെ വിലയും ഉയർന്നേക്കാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Nandini Milk Price Hike: CM Decision Today
Next Story