മലബാര്‍ ഗോള്‍ഡ് മലേഷ്യയിൽ പുതിയ ഷോറൂം ആരംഭിച്ചു
text_fieldsമലേഷ്യയിലെ അംപാങ് പോയന്റ് ഷോപ്പിങ് സെന്ററിൽ ആരംഭിച്ച മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട് ഷോറൂം പ്രശസ്ത സെലിബ്രിറ്റി അന്‍സല്‍ന നസീര്‍ ഉദ്ഘാടനം ചെയ്യുന്നു
ദുബൈ: ആഗോളതലത്തിലെ ആറാമത്തെ വലിയ ജ്വല്ലറി റീട്ടെയിലറായ മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സ് മലേഷ്യയിൽ പുതിയ ഷോറൂം ആരംഭിച്ചു.
അംപാങ്ങിലെ അംപാങ് പോയന്റ് ഷോപ്പിങ് സെന്ററിൽ ആരംഭിച്ച ഷോറൂം പ്രശസ്ത സെലിബ്രിറ്റി അന്‍സല്‍ന നസീര്‍ ഉദ്ഘാടനം ചെയ്തു. മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സ് ബ്രാഞ്ച് ഹെഡ് നിജീഷ് പാറയില്‍, മറ്റ് മാനേജ്മെന്റ് ടീം അംഗങ്ങള്‍, ഉപഭോക്താക്കള്‍, അഭ്യുദയകാംക്ഷികള്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. മലബാര്‍ ഗോള്‍ഡിന്റെ മലേഷ്യയിലെ ഒമ്പതാമത്തെ ഷോറൂമാണിത്.
സ്വർണം, വജ്രം, അമൂല്യ രത്നാഭരണങ്ങള്‍ എന്നിവയിലെ പ്രത്യേക ആഭരണ ശേഖരങ്ങള്‍ മലബാര്‍ ഗോള്‍ഡിന്റെ വിവിധ എക്സ്ക്ലൂസിവ് ബ്രാന്‍ഡുകളില്‍ ഷോറൂമിൽ ഒരുക്കിയിട്ടുണ്ട്.
പുതിയ ഷോറൂം തുറക്കാനും മലേഷ്യയില്‍ തങ്ങളുടെ സാന്നിധ്യം വിപുലീകരിക്കാനും കഴിയുന്നതില്‍ ഏറെ സന്തോഷമുണ്ടെന്ന് മലബാര്‍ ഗ്രൂപ് ചെയര്മാന് എം.പി. അഹമ്മദ് പറഞ്ഞു. ക്വാലാലംപുരിലെ ജലാന്‍ മസ്ജിദ് ഇന്ത്യയിലെ ആദ്യത്തെ ഷോറൂമിലൂടെ 2015ലാണ് മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സ് മലേഷ്യയില്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്.
മലേഷ്യയിലെ ബ്രാന്‍ഡിന്റെ വിപുലീകരണത്തിന്റെ ഭാഗമായി ബംഗ്സര്‍, ജോഹോര്‍ ഭാരു, ക്വാലാലംപുരിലെ എയോണ്‍ മാള്‍ എന്നിവിടങ്ങളില്‍ പുതിയ ഷോറൂമുകള്‍ ആരംഭിക്കാനും പദ്ധതിയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

