Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആകർഷകമായ ഓഫറുകളുമായി മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സ്

text_fields
bookmark_border
offer
cancel

മനാമ: 13 രാജ്യങ്ങളിലായി 350-ലധികം ഷോറൂമുകളുമായി ആഗോളതലത്തിലെ ആറാമത്തെ വലിയ ജ്വല്ലറി റീട്ടെയില്‍ ബ്രാന്‍ഡായ മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സ്, ഗോള്‍ഡന്‍ സമ്മര്‍ ഓഫറുകള്‍ പ്രഖ്യാപിച്ചു. ബഹ്‌റൈനിലെ ബ്രാന്‍ഡിന്റെ എല്ലാ ഷോറൂമുകളിലും ആഗസ്റ്റ് 3 വരെ നീളുന്ന ഓഫറനുസരിച്ച് വജ്രാഭരണങ്ങളും, അമൂല്യ രത്‌നാഭരണങ്ങളും പര്‍ച്ചേസ് ചെയ്യുന്ന ഉപഭോക്താക്കള്‍ക്ക് സൗജന്യ സ്വര്‍ണ നാണയങ്ങള്‍ നേടാനുള്ള അവസരം ലഭിക്കും.

ഗോള്‍ഡന്‍ സമ്മര്‍ ഓഫറുകളുടെ ഭാഗമായി, 500 ദീനാർ വിലയുള്ള, വജ്രാഭരണങ്ങളും, അമൂല്യ രത്‌നാഭരണങ്ങളും വാങ്ങുമ്പോള്‍ ഒരു ഗ്രാം സ്വര്‍ണനാണയം സൗജന്യമായി നേടാനവസരമുണ്ടാകും.

300 ദീനാർ വിലയുള്ള, വജ്രാഭരണങ്ങളും, അമൂല്യ രത്‌നാഭരണങ്ങളും വാങ്ങുമ്പോള്‍ അര ഗ്രാം സ്വര്‍ണനാണയം സൗജന്യമായി നേടാനും അവസരമുണ്ടാകും. സമ്മര്‍ ഷോപ്പിങ്ങിന്റെ അവസാന ഘട്ടത്തിലേക്ക് കടക്കുന്ന ഞങ്ങളുടെ ഉപഭോക്താക്കളുടെ ജ്വല്ലറി പര്‍ച്ചേസ് അനുഭവം കൂടതല്‍ മികച്ചതാക്കുന്നതിന്റെ ഭാഗമായാണ് ഗോള്‍ഡന്‍ സമ്മര്‍ ഓഫറുകള്‍ അവതരിപ്പിച്ചതെന്ന് മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സ് ഇന്റര്‍നാഷനല്‍ ഓപറേഷന്‍സ് മാനേജിങ് ഡയറക്ടര്‍ ഷംലാല്‍ അഹ്മദ് പറഞ്ഞു.

പ്രിയപ്പെട്ട ആഭരണങ്ങള്‍ക്കൊപ്പം സൗജന്യ സ്വർണനാണയങ്ങൾ ലഭിക്കുന്ന ഈ സുവർണാവസരത്തിലൂടെ ഉപഭോക്താക്കള്‍ക്ക് അവരുടെ പർച്ചേസിന് അധിക മൂല്യം ഈടാക്കാമെന്നും ഷംലാല്‍ അഹ്മദ് വ്യക്തമാക്കി.

മൈന്‍, എറ, വിരാസ്, എത്‌നിക്‌സ്, നുവ, പ്രെഷ്യ, ഡിവൈന്‍, തുടങ്ങി നിരവധി എക്സ്‌ക്ലൂസിവ് ബ്രാൻഡുകളിൽ ഉൾക്കൊള്ളുന്ന ആയിരക്കണക്കിന് ഡിസൈനുകളുടെ ആഭരണ ശേഖരങ്ങളിലൂടെ, ഉപഭോക്താക്കളുടെ അഭിരുചിക്കനുസരിച്ച് മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സ് തങ്ങളുടെ ജ്വല്ലറി പോര്‍ട്ട്ഫോളിയോ നിരന്തരം അപ്ഡേറ്റ് ചെയ്യുന്നു.

ബ്രാന്‍ഡിന്റെ ഏറ്റവും പുതിയ ഡയമണ്ട് ആഭരണ ശേഖരമായ ‘നുവ’, ലോകമെമ്പാടുമുള്ള ആഭരണ പ്രേമികള്‍ക്കിടയില്‍ ശ്രദ്ധ നേടിക്കഴിഞ്ഞു.

വജ്രാഭരണങ്ങളും സ്വർണാഭരണങ്ങളും എക്സ്ചേഞ്ച് ചെയ്യുമ്പോൾ നൂറുശതമാനം മൂല്യവും, ആഭരണങ്ങൾക്ക് സൗജന്യ ആജീവനാന്ത മെയിന്റനന്‍സും അടക്കമുള്ള മലബാര്‍ പ്രോമിസിലൂടെ എല്ലാ പര്‍ച്ചേസുകളിലും മികച്ച മൂല്യം മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സ് ഉറപ്പുവരുത്തുന്നു.www.malabargoldanddiamonds.com എന്നവെബ്സ്റ്റോറിലൂടെ ഉപഭോക്താക്കൾക്ക് ഇഷ്ടാനുസരണം ലോകത്തിന്റെ ഏത്കോണിൽനിന്നും ആഭരണങ്ങൾ വാങ്ങാനുളള സൗകര്യവും ലഭ്യമാണ്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Malabar Gold and Diamonds with attractive offers
Next Story