‘മെയ്ഡ് ഇൻ സൗദി’ വിപണി 180 രാജ്യങ്ങളിലേക്ക് പടർന്നു -വ്യവസായ മന്ത്രി
text_fieldsറിയാദിൽ മൂന്നാമത് ‘മെയ്ഡ് ഇൻ സൗദി അറേബ്യ’ പ്രദർശനം സൗദി വ്യവസായ മന്ത്രി ബന്ദർ അൽ ഖുറൈഫ് ഉദ്ഘാടനം
ചെയ്യുന്നു
റിയാദ്: സൗദിയിൽ നിർമിച്ച ഉൽപന്നങ്ങളുടെ വിപണി 180 രാജ്യങ്ങളിലേക്ക് വികസിച്ചെന്ന് വ്യവസായ മന്ത്രി ബന്ദർ അൽ ഖുറൈഫ്. ‘മെയ്ഡ് ഇൻ സൗദി’ പ്രോഗ്രാമിൽ 3700 ദേശീയ കമ്പനികൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ഈ േപ്രാഗ്രാം വഴി ലോക വിപണികളിലേക്ക് കയറ്റിയയക്കപ്പെടുന്ന ഉൽപന്നങ്ങളുടെ എണ്ണം 19000 ആയെന്നും മന്ത്രി വ്യക്തമാക്കി. ‘മെയ്ഡ് ഇൻ സൗദി’ ഉൽപന്നങ്ങൾ ലോകത്തെ ഏതാണ്ട് എല്ലാ രാജ്യങ്ങളിലും സ്വന്തം വിപണി തുറന്നുകഴിഞ്ഞതായും അദ്ദേഹം കൂട്ടിച്ചേർത്തു.
റിയാദിൽ മൂന്നാമത് ‘മെയ്ഡ് ഇൻ സൗദി അറേബ്യ’ പ്രദർശനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അൽ ഖുറൈഫ്. ‘മെയ്ഡ് ഇൻ സൗദി അറേബ്യ’ എന്നത് സൗദി ഉൽപന്നത്തിെൻറ സ്ഥാനം ശക്തിപ്പെടുത്തുകയും ലോകമെമ്പാടുമുള്ള 180 രാജ്യങ്ങളുടെ വിപണികളിലേക്ക് അതിെൻറ വ്യാപ്തി വ്യാപിപ്പിക്കുകയും ചെയ്ത ഒരു ദേശീയ വിജയഗാഥയായി മാറിയിരിക്കുന്നു. പ്രോഗ്രാമിൽ രജിസ്റ്റർ ചെയ്ത കമ്പനികളുടെ എണ്ണം 3,700 ഉം രജിസ്റ്റർചെയ്ത ഉൽപന്നങ്ങളുടെ എണ്ണം 19,000 ഉം കവിഞ്ഞു. നാല് വർഷത്തിനിടെ പ്രോഗ്രാം നേടിയ ഗുണപരമായ കുതിപ്പിെൻറ സൂചനയാണിതെന്നും മന്ത്രി പറഞ്ഞു.
സൗദി വ്യവസായത്തിെൻറ വികസനം, അതിെൻറ ഉൽപന്നങ്ങളുടെ ഗുണനിലവാരം, പ്രാദേശിക, അന്തർദേശീയ വിപണികളിലെ അവയുടെ മത്സരശേഷി എന്നിവ പ്രദർശിപ്പിക്കുന്നതിനുള്ള ഒരു പ്രധാന വേദിയാണ് ഈ പ്രദർശനം. ദേശീയ വ്യവസായങ്ങളുടെ വളർച്ചയെ പിന്തുണക്കുന്ന തന്ത്രപരമായ പങ്കാളിത്തങ്ങൾ കെട്ടിപ്പടുക്കുന്നതിനുള്ള ഒരു പ്രധാന അവസരമാണിതെന്നും മന്ത്രി പറഞ്ഞു.
2021ലാണ് ‘മെയ്ഡ് ഇൻ സൗദി അറേബ്യ’ പരിപാടി ആരംഭിച്ചത്. സൗദിയിലെ എണ്ണയിതര കയറ്റുമതി വളർച്ചക്ക് ഈ പരിപാടി നേരിട്ട് സംഭാവന നൽകിയതായും 2024ൽ ഇത് റെക്കോഡ് ഉയരമായ 515,00 കോടി റിയാലിലെത്തിയതായും അദ്ദേഹം ചൂണ്ടിക്കാട്ടി. 2025 െൻറ ആദ്യ പകുതിയിൽ ഏറ്റവും ഉയർന്ന അർധ വാർഷിക മൂല്യം കൈവരിക്കാനായി.
ഇത് 307,00 കോടി റിയാലിലെത്തി. ‘വിഷൻ 2030’െൻറ ലക്ഷ്യങ്ങൾക്കനുസൃതമായി സമ്പദ്‌വ്യവസ്ഥയെ വൈവിധ്യവത്കരിക്കുന്നതിൽ വ്യവസായത്തിെൻറ പ്രധാന പങ്ക് പ്രതിഫലിപ്പിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

