എൽ.ഐ.സി: നിക്ഷേപകർക്ക് മിനിറ്റുകൾക്കുള്ളിൽ നഷ്ടമായത് 42,500 കോടി
text_fieldsന്യൂഡൽഹി: എൽ.ഐ.സി നിക്ഷേപകർക്ക് മിനിറ്റുകൾക്കുള്ളിൽ ഓഹരി വിപണിയിൽ നിന്നും നഷ്ടമായത് 42,500 കോടി രൂപ. ഐ.പി.ഒ സമയത്തുള്ള വിലയിൽ നിന്നും കുറഞ്ഞ തുകക്ക് ഓഹരി വിപണിയിൽ എൽ.ഐ.സി ലിസ്റ്റ് ചെയ്തതോടെയാണ് നിക്ഷേപകർക്ക് വൻ നഷ്ടമുണ്ടായത്. ഇതോടെ എൽ.ഐ.സിയുടെ വിപണി മൂലധനം ആറ് ലക്ഷം കോടിയിൽ നിന്നും 5.57 ലക്ഷമായി കുറഞ്ഞു.
6,00,242 കോടിയിൽ നിന്നാണ് എൽ.ഐ.സിയുടെ വിപണിമൂല്യം വ്യാപാരം തുടങ്ങിയ ഉടൻ 5,57,675.05 കോടിയിലേക്ക് ഇടിയുകയായിരുന്നു. അതേസമയം ഐ.പി.ഒക്ക് പിന്നാലെയുള്ള ആദ്യദിനത്തിലെ വ്യാപാരത്തിൽ വിപണിമൂല്യത്തിൽ എൽ.ഐ.സി ഹിന്ദുസ്ഥാൻ യുണിലിവർ, ഐ.സി.ഐ.സി.ഐ ബാങ്ക്, ഇൻഫോസിസ് എന്നിവയെ മറികടന്നു.
ഐ.പി.ഒ വിലയേക്കാളും 8.62 ശതമാനം നഷ്ടത്തോടെ 867.2 രൂപയിലാണ് എൽ.ഐ.സി ബി.എസ്.ഇയിൽ ലിസ്റ്റ് ചെയ്തതത്. എൻ.എസ്.ഇയിൽ 8.11 ശതമാനം നഷ്ടം രേഖപ്പെടുത്തി. പിന്നീട് എൽ.ഐ.സി നഷ്ടം കുറച്ചുവെങ്കിലും ലാഭത്തിലേക്ക് എത്താൻ എൽ.ഐ.സിക്ക് സാധിച്ചില്ല. അതേസമയം, എൽ.ഐ.സിയുടെ ഓഹരി വില ഭാവിയിൽ 1000 രൂപയെത്തുമെന്നാണ് വിപണി വിദഗ്ധരുടെ പ്രവചനം.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

