Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightMarketchevron_rightഒരൊറ്റ തടിക്ക്...

ഒരൊറ്റ തടിക്ക് ലഭിച്ചത് ലക്ഷങ്ങൾ! ചാലിയം ഡിപ്പോയിൽ തേക്ക് തടിക്ക് റെക്കോർഡ് വില...

text_fields
bookmark_border
ഒരൊറ്റ തടിക്ക് ലഭിച്ചത് ലക്ഷങ്ങൾ! ചാലിയം ഡിപ്പോയിൽ തേക്ക് തടിക്ക് റെക്കോർഡ് വില...
cancel

കോഴിക്കോട്: ചാലിയം ഫോറസ്റ്റ് ഡിപ്പോയിൽ നടന്ന ഇ-ലേലത്തിൽ തേക്ക് തടിക്ക് റെക്കോർഡ് വില. കയറ്റുമതി ഗുണനിലവാരമുള്ള തേക്ക് തടി ക്യുബിക് മീറ്ററിന് 2.07 ലക്ഷം രൂപയ്ക്കാണ് ലേലം പോയത്. ഇതോടെ 0.850 ക്യുബിക് മീറ്റർ അളവുള്ള ബി2 ക്ലാസ് ഇനത്തിൽപ്പെട്ട ഒരൊറ്റ തടിക്ക് നികുതിയടക്കം 2.62 ലക്ഷം രൂപ ലഭിച്ചു. സംസ്ഥാനത്തെ ഫോറസ്റ്റ് ഡിപ്പോകളിൽ കഴിഞ്ഞ ദിവസം നടന്ന ലേലത്തിൽ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന നിരക്കാണിത്.

നിലമ്പൂർ, കരുളായി, മുണ്ടക്കടവ് ഡിപ്പോകളിൽ നിന്നുള്ള തടികളുടെ ലേലത്തിലും മികച്ച വരുമാനമാണ് ലഭിക്കുന്നത്. എന്നാൽ തേക്കിന് വിപണിയിൽ വലിയ ഡിമാൻഡ് നിലനിൽക്കുമ്പോഴും ചാലിയം ഡിപ്പോയിലേക്ക് ആവശ്യത്തിന് തടികൾ എത്തുന്നില്ലെന്ന പരാതി ശക്തമാണ്. നിലമ്പൂർ വനമേഖലയിൽ വലിയ തോതിൽ മരംമുറിക്കൽ നടക്കുന്നുണ്ടെങ്കിലും ചാലിയത്തേക്ക് അനുവദിക്കുന്ന വിഹിതം വളരെ കുറവാണ്.

2024 ഏപ്രിലിലാണ് അവസാനമായി ഡിപ്പോയിൽ തടി എത്തിയത്. അന്ന് 520 ക്യുബിക് മീറ്റർ തേക്കാണ് വിതരണത്തിനായി ലഭിച്ചത്. വീട് നിർമ്മാണത്തിനും മറ്റും ആവശ്യമായ തടി തേടി എത്തുന്ന ചെറുകിട ഉപഭോക്താക്കൾ സ്റ്റോക്കില്ലാത്തതിനാൽ നിരാശരായി മടങ്ങുന്ന അവസ്ഥയാണ് നിലവിലുള്ളത്. വിപണിയിൽ വൻ വില ലഭിച്ചിട്ടും വിതരണത്തിലെ അപാകത പരിഹരിക്കാത്തത് ഡിപ്പോയുടെ പ്രവർത്തനത്തെ ബാധിക്കുന്നുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pricemarketchaliyam
News Summary - Lakhs Obtained for a Single Log! Record Price for Teak at Chaliyam Depot
Next Story