കുതിപ്പിന് പിന്നാലെ കിതച്ച് കിറ്റക്സ്; ഓഹരി വിലയിൽ ഇടിവ്
text_fieldsമുംബൈ: ഓഹരി വിപണിയിൽ വൻ കുതിപ്പിന് പിന്നാലെ കിറ്റക്സിന് തിരിച്ചിറക്കം. 200 രൂപക്ക് മുകളിൽ പോയ കിറ്റ്ക്സ് ഓഹരി കഴിഞ്ഞ ദിവസം 176 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. 7.65 രൂപയുടെ നഷ്ടമാണ് വെള്ളിയാഴ്ച കിറ്റക്സിനുണ്ടായത്. ബി.എസ്.ഇയുടെ ഓൺലൈൻ സർവൈലൻസ് വിഭാഗം കിറ്റക്സിനോട് വിശദീകരണം ചോദിച്ചതാണ് കമ്പനിയുടെ കുതിപ്പിന് തടയിട്ടതെന്നാണ് സൂചന. ഇതിനൊപ്പം ഓഹരികൾ നിക്ഷേപകർ വലിയ രീതിയിൽ വിറ്റഴിച്ചതും തിരിച്ചടിയായി.
രണ്ട് ദിവസം അപ്പർ ൈപ്രസ് ബാൻഡിൽ 20 ശതമാനം ഉയർച്ചയിൽ നിന്നതോടെയാണ് ബി.എസ്.ഇ ഓൺലൈൻ സർവൈലൻസ് വിഭാഗം കിറ്റക്സിനോട് വിശദീകരണം തേടിയത്. തെലങ്കാനയിലെ നിക്ഷേപം സംബന്ധിച്ച വാർത്തകളാണ് കുതിപ്പിന് പിന്നിലെന്നായിരുന്നു കിറ്റക്സ് വിശദീകരണം. കിറ്റക്സ് ഇതുമായി ബന്ധപ്പെട്ട് വിശദീകരണം നൽകിയെങ്കിലും കമ്പനിയുടെ ഓഹരി വില ഇടിയുകയായിരുന്നു. ബി.എസ്.ഇ എ ഗ്രൂപ്പിൽ ഒരു ദിവസം ഏറ്റവും നഷ്ടമുണ്ടാക്കിയ ഓഹരി കിറ്റക്സായിരുന്നു.
വ്യാഴാഴ്ചയായിരുന്ന വിപണിയിൽ കിറ്റക്സിന്റെ ഇടിവ് തുടങ്ങിയത്. വെള്ളിയാഴ്ചയും കിറ്റക്സിന് തിരിച്ചടി നേരിട്ടു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

