കേരളത്തിൽ പെട്രോൾ 105.41, ഡീസൽ 93.95 രൂപ
text_fieldsകൊച്ചി: ആളിപ്പടർന്ന ജനകീയ പ്രതിഷേധങ്ങൾക്ക് മുന്നിൽ പെട്രോളിനും ഡീസലിനും കേന്ദ്രം എക്സൈസ് നികുതി കുറക്കുേമ്പാൾ കേരളത്തിൽ പെട്രോൾ വില ശരാശരി 105.41 രൂപയിൽ എത്തും. ഡീസൽ 93.95 രൂപയെന്ന നിരക്കിലും ലഭിക്കും.
അതേസമയം, ഇപ്പോഴത്തെ എക്സൈസ് നികുതിയിൽ വരുത്തിയ കുറവ് നരേന്ദ്ര മോദി സർക്കാർ അധികാരത്തിൽ വന്നശേഷം കൂട്ടിയതിെൻറ പകുതി പോലുമാകുന്നില്ല. 2014ൽ പെട്രോളിന് എക്സൈസ് നികുതി 9.48 രൂപയായിരുന്നത് ഇന്ന് 32.90 രൂപയാണ്. ഡീസലിന് അന്ന് എക്സൈസ് നികുതി 3.56 രൂപ ചുമത്തിയിരുന്നത് നിലവിൽ 31.80 രൂപയുമായി.
മോദി സർക്കാർ അധികാരമേറ്റതിന് പിന്നാലെ 2014 നവംബറിനും 2016 ജനുവരിക്കും ഇടയിൽ ഒമ്പതുതവണയാണ് എക്സൈസ് നികുതി കൂട്ടിയത്. അതിലൂടെ പെട്രോളിന് 11.77 രൂപയും ഡീസലിന് 13.47 രൂപയും 15 മാസം കൊണ്ട് വർധിപ്പിച്ചു.

