Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 May 2025 10:31 AM IST Updated On
date_range 12 May 2025 10:31 AM ISTസ്വർണവിലയിൽ വൻ ഇടിവ്; ഇന്ന് കുറഞ്ഞത് ഒറ്റയടിക്ക് ആയിരത്തിലേറെ
text_fieldsbookmark_border
കോഴിക്കോട്: സർവകാല കുതിപ്പിലുള്ള സ്വർണവിലയിൽ ഇന്നുണ്ടായത് വൻ ഇടിവ്. ഒറ്റയടിക്ക് 1320 രൂപയാണ് പവന് കുറഞ്ഞത്. 71,040 രൂപയാണ് ഇന്നത്തെ പവൻ വില. ഇന്നലെ 72,360 ആയിരുന്നു. ഗ്രാമിന് 165 രൂപ കുറഞ്ഞ് 8880 രൂപയായി.
മേയ് എട്ടിന് ഈ മാസത്തെ ഏറ്റവുമുയർന്ന വിലയായ 73,040 രേഖപ്പെടുത്തിയിരുന്നു. പിന്നീട് തുടർച്ചയായി രണ്ട് ദിവസം വിലയിടിയുകയും അടുത്ത ദിവസം നേരിയ വർധനവുണ്ടാവുകയും ചെയ്തു.
ഈ മാസമാദ്യം 70,200 രൂപയായിരുന്നു പവൻ വില. ഏപ്രിൽ 22ന് സർവകാല റെക്കോഡായ 74,320ലായിരുന്നു പവൻ വില.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

