Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സ്വർണവില സർവകാല റെക്കോഡിൽ; ഒറ്റദിവസം പവന് കൂടിയത് 1,560 രൂപ

text_fields
bookmark_border
സ്വർണവില സർവകാല റെക്കോഡിൽ; ഒറ്റദിവസം പവന് കൂടിയത് 1,560 രൂപ
cancel

കൊച്ചി: സംസ്ഥാനത്ത് സ്വർണവില സർവകാല റെക്കോഡിലെത്തി. ഗ്രാമിന് 195 രൂപ കൂടി 9,295 രൂപയും പവന് 1,560 രൂപ കൂടി 74, 360 രൂപയുമാണ് വിപണി വില. ഇക്കഴിഞ്ഞ ഏപ്രിലിൽ ഉയർന്ന നിരക്കായ 74,320 രൂപയിൽ സ്വർണവില എത്തിയിരുന്നു. ഈ റെക്കോഡാണ് ഇന്ന് തകർന്നത്. പശ്ചിമേഷ്യയിൽ ഇറാൻ -ഇസ്രായേൽ സംഘർഷം രൂക്ഷമായ സാഹചര്യത്തിലാണ് വില കുതിച്ചുയർന്നത്.

തുടർച്ചയായ മൂന്ന് ദിവസം വില കുറഞ്ഞ ശേഷമാണ് ഇപ്പോൾ മൂന്ന് ദിവസം തുടരെ വില വർധിച്ചത്. പവൻ വില ബുധനാഴ്ച 600 രൂപയും വ്യാഴാഴ്ച 640 രൂപയും കൂടിയിരുന്നു. ഇതോടെ മൂന്ന് ദിവസംകൊണ്ട് 2800 രൂപയുടെ വർധനയാണ് വന്നത്. 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 160 രൂപ കൂടി 7625 രൂപക്കും വെള്ളി ഗ്രാമിന് 155 രൂപക്കുമാണ് (വിലയിൽ മാറ്റമില്ല) വിൽപ്പന നടക്കുന്നത്. അന്താരാഷ്ട്ര വിപണിയിൽ ഔൺസിന് 3,438 ഡോളറാണ് സ്വർണവില.

ജൂണിലെ സ്വർണവില

  • ജൂൺ 1- 71,360
  • ജൂൺ 2- 72,480
  • ജൂൺ 3- 72,640
  • ജൂൺ 4- 72,720
  • ജൂൺ 5- 73,040
  • ജൂൺ 6- 73,040
  • ജൂൺ 7- 71,840
  • ജൂൺ 8- 71,840
  • ജൂൺ 9- 71,640
  • ജൂൺ 10- 71,560
  • ജൂൺ 11- 72,160
  • ജൂൺ 12- 72,800
  • ജൂൺ 13- 74,320
Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Kerala gold price updates 2025 June 13
Next Story