സ്വർണവില കൂടി
text_fieldsകൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വർധന. വ്യാഴാഴ്ച ഗ്രാമിന് 110 രൂപയും പവന് 880 രൂപയുമാണ് ഉയർന്നത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് (22 കാരറ്റ് ) 14,255 രൂപയും പവന് 1,14,040 രൂപയുമായി. ബുധനാഴ്ച പവന് 760 രൂപ ഇടിഞ്ഞ സ്ഥാനത്താണ് ഇന്ന് വിപണിയിൽ വീണ്ടും വില കുതിച്ചുയർന്നത്. മറ്റ് വിഭാഗങ്ങളിലും വില കൂടിയിട്ടുണ്ട്. 18 കാരറ്റ് സ്വർണം ഗ്രാമിന് 90 രൂപ വർധിച്ച് 11,710 രൂപയായി. 14 കാരറ്റ് സ്വർണത്തിന് 70 രൂപ കൂടി 9,120 രൂപയിലും ഒൻപത് കാരറ്റ് സ്വർണത്തിന് 45 രൂപ കൂടി 5,880 രൂപയായി. അതേസമയം സംസ്ഥാനത്ത് വെള്ളി വിലയിൽ മാറ്റമില്ല.
വിപണിയിലെ നിലവിലെ ചാഞ്ചാട്ടങ്ങൾക്ക് കാരണം മിഡിൽ ഈസ്റ്റിലെ സംഘർഷം മാത്രമല്ല. എണ്ണവിതരണ ഭീഷണി, പണപ്പെരുപ്പം, അമേരിക്കൻ പലിശനിരക്ക്, ഡോളർ-രൂപ വിനിമയ നിരക്ക് എന്നിവയെല്ലാം ഒരേസമയം സ്വർണവിലയെ സ്വാധീനിക്കുന്നുണ്ട്. എന്നാൽ, അഞ്ച് ഇറാനിയൻ എണ്ണ ടാങ്കറുകൾ യു.എസ് തകർത്തതോടെ ക്രൂഡ് ഓയിൽ വില കുതിച്ചുയർന്നതാണ് ബുധനാഴ്ച സ്വർണവില ഇടിയാൻ ഇടയാക്കിയത്.
അമേരിക്ക-ഇറാൻ സംഘർഷം രൂക്ഷമായതോടെ ബ്രെൻ്റ് ക്രൂഡ് വില ബാരലിന് 100 ഡോളറിനോട് അടുക്കുകയാണ്. ഇന്ത്യയിൽ എണ്ണ ഇറക്കുമതി ചെലവേറുന്നതോടെ ഡോളറിന് ആവശ്യകത വർധിക്കുകയും രൂപയുടെ മൂല്യം ഇടിയുകയും ചെയ്യുന്നു. അതിനാൽ അന്താരാഷ്ട്ര വിപണിയിൽ സ്വർണവില കുറഞ്ഞാലും, രൂപയുടെ മൂല്യത്തകർച്ച കാരണം ഇന്ത്യയിൽ വില അതേ അനുപാതത്തിൽ കുറയാത്ത സാഹചര്യമാണുള്ളത്. 2026 ജനുവരി 29നാണ് സംസ്ഥാനത്ത് സ്വർണം സർവകാല റെക്കോർഡായ 1,31,160 രൂപയിൽ എത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

