സ്വർണവില ഇടിവിന് ഇടവേള, ഇന്ന് വർധിച്ചു
text_fieldsകൊച്ചി: തുടർച്ചയായ വൻ ഇടിവിന് ബ്രേക്കിട്ട് സ്വർണ വില ഇന്ന് കൂടി. പവന് 360 രൂപയും ഗ്രാമിന് 45രൂപയുമാണ് വർധിച്ചത്. ഗ്രാമിന് 12775 രൂപയും പവന് രൂപയുമാണ് വില. വെള്ളിവില ഗ്രാമിന് 200 രൂപയിൽ തുടരുന്നു.
അന്താരാഷ്ട്ര വിപണിയിൽ സ്പോട്ട്ഗോൾഡ് ട്രോയ് ഔൺസിന് 13.94 ഡോളർ കൂടി 3,903.01 ഡോളറായി. ശനിയാഴ്ച സ്വർണത്തിന് കേരളത്തിൽ പവന് 2,480 രൂപ കുറഞ്ഞിരുന്നു. ഗ്രാമിന് 310 രൂപ കുറഞ്ഞ് 12,730 രൂപയും പവന് 1,01,840 രൂപയുമായിരുന്നു വില. അവധി ദിനമായ ഇന്നലെയും ഇതേവില തുടർന്നു. വെള്ളിയാഴ്ച പവന് 1240 രൂപയും ഗ്രാമിന് 155 രൂപയും കുറഞ്ഞിരുന്നു.
അന്താരാഷ്ട്ര വിപണിയിൽ സ്വർണവില 4000 ഡോളറിന് താഴെ പോയതോടെ 2013-ലെ വലിയ വിലത്തകർച്ച ആവർത്തിക്കുമോ എന്ന ആശങ്കയിലാണ് നിക്ഷേപകരും വ്യാപാരികളും. വിലക്കുറവ് വിവാഹം ഉൾപ്പെടെയുള്ള ആവശ്യങ്ങൾക്കായി സ്വർണം വാങ്ങുന്നവർക്ക് ആശ്വാസമാകുമെങ്കിലും വില ഇനിയും കുറയുമെന്ന് കരുതി വാങ്ങൽ മാറ്റിവയ്ക്കുന്നത് ചിലപ്പോൾ കൂടുതൽ ചെലവിന് കാരണമാകാം. അതേസമയം, ഉയർന്ന വിലയിൽ വാങ്ങിയ സ്വർണശേഖരത്തിന്റെ മൂല്യം കുറയുന്നത് ജ്വല്ലറി വ്യാപാരികൾക്ക് സാമ്പത്തിക വെല്ലുവിളിയാണ്. പഴയ സ്വർണം വിൽക്കുന്നവർക്ക് ലഭിക്കുന്ന തുക കുറയുമെങ്കിലും പുതിയ ആഭരണങ്ങളിലേക്ക് മാറ്റുന്നവർക്ക് വിലക്കുറവിന്റെ പ്രയോജനം ലഭിച്ചേക്കാം.
2013-ൽ അമേരിക്കൻ ഫെഡറൽ റിസർവിന്റെ നയമാറ്റ സൂചനകളും ഡോളറിന്റെ ശക്തിയും നിക്ഷേപകരുടെ പിന്മാറ്റവും മൂലം സ്വർണവില ഏകദേശം 27 ശതമാനം ഇടിഞ്ഞിരുന്നു. നിലവിൽ ലാഭമെടുക്കൽ, ഡോളറിന്റെ ശക്തി, ബോണ്ട് വരുമാനത്തിലെ വർധന, അമേരിക്കൻ പലിശനിരക്കുകളെക്കുറിച്ചുള്ള പ്രതീക്ഷകൾ എന്നിവയാണ് വിപണിയെ സ്വാധീനിക്കുന്നത്. എന്നാൽ കേന്ദ്രബാങ്കുകളുടെ സ്വർണശേഖരണം, ആഗോള സാമ്പത്തിക അനിശ്ചിതത്വം എന്നിവ സ്വർണത്തിന് ദീർഘകാല പിന്തുണ നൽകുന്ന ഘടകങ്ങളാണ്.
ഔൺസിന് 4,000 ഡോളറെന്ന നിർണായക നിലവാരത്തിന് താഴെ വില തുടരുന്നതും തിരിച്ചുകയറുന്നതും വിപണിയുടെ തുടർചലനങ്ങളിൽ പ്രധാനമാണ്. വിലയിൽ കൂടുതൽ ഇടിവുണ്ടാകുമോ അതോ തിരിച്ചുകയറ്റമുണ്ടാകുമോ എന്ന് ഇപ്പോൾ ഉറപ്പിക്കാനാവില്ല. അതിനാൽ ഉപഭോക്താക്കൾ സ്വന്തം ആവശ്യവും ബജറ്റും പരിഗണിച്ച് വാങ്ങൽ തീരുമാനങ്ങൾ എടുക്കുകയും വ്യാപാരികൾ വിപണിയിലെ മാറ്റങ്ങൾക്കനുസരിച്ച് സ്റ്റോക്കും സാമ്പത്തിക ഇടപാടുകളും ക്രമീകരിക്കുകയും വേണം.
ഒക്ടോബറിലെ സ്വർണവില (പവനിൽ)
01: 1,09,440
02: 1,10,200
03: 1,09,400
04: 1,09,400
05: 1,09,400
06: 1,09,280
07: 1,09,680
8: 109680
9: 1,10,520
10: 1, 11,040
12: 1,107,20 (രാവിലെ)
12: 1,09,760 (ഉച്ച)
13: 1,09,480
14: 1,08,720
15: 1,08,120
16: 1,08,120
17. 1,08,280
18. 1,08,280
19: 1,08,560
19: 1,07,920 (രാവിലെ)
19: 1,07,120 (ഉച്ച)
20: 1,07,120
21: 1,07,120
22: 1,05,880
23: 1,04,480
24: 1,04,480
25: 1,04,680
26: 1,04,680
27: 1,05,080
28: 1,05,560
29: 1,05,560
30: 1,04,320
31: 1,01,840
നവംബറിലെ സ്വർണവില
01: 1,01,840
02: 1,02,200

