Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightMarketchevron_rightകേരളത്തിന്‍റെ കടം 3.25...

കേരളത്തിന്‍റെ കടം 3.25 ലക്ഷം കോടിയിലേക്ക്

text_fields
bookmark_border
kerala-17520.jpg
cancel

തിരുവനന്തപുരം: കോവിഡ് - 19 നെ തുടർന്നുണ്ടായ വ്യാപാര മാന്ദ്യം കേരളത്തി​​െൻറ കടം കുത്തനെ ഉയർത്തുമെന്ന് മുന്നറിയിപ്പ്. സമ്പദ്വ്യവസ്ഥക്ക് ഉണ്ടായിരിക്കുന്ന തിരിച്ചടിയെത്തുടർന്ന് കടബാധ്യത 325542.42 കോടി രൂപയാകുമെന്ന് ഗുലാത്തി ഇൻസ്റ്റിറ്റ്യുട്ട് ഒാഫ് ടാക്സേഷൻ മുഖ്യമന്ത്രിയുടെ നിർദേശമനുസരിച്ച് നടത്തിയ പഠനം വ്യക്തമാക്കുന്നു. കേരളത്തി​​െൻറ മൊത്തം ആഭ്യന്തര ഉൽപാദനത്തി​​െൻറ 40.45 ശതമാനമാണ് ഇൗ ബാധ്യത. നിലവിൽ 292086.9 കോടിയാണ് സംസ്ഥാനത്തി​​െൻറ കടം.

 

വരുമാനം കൂട്ടാൻ സാധ്യമായ മാർഗങ്ങളെല്ലാം സർക്കാർ സ്വീകരിക്കണമെന്ന് റിപ്പോർട്ട് ശിപാർശ ചെയ്യുന്നു. സർക്കാർ ആശുപത്രികളിൽ ചികിൽസക്ക് ഫീസ് ഏർപ്പെടുത്തണമെന്നതാണ് ഇതിൽ പ്രധാനം. സാമ്പത്തിക ശേഷിയുള്ളവർക്ക് ഇങ്ങനെ ചികിൽസ നൽകാൻ പ്രത്യേക സമയം നിശ്ചയിക്കണം. ജീവനക്കാരുടെ ശമ്പളത്തിൽ നിന്നെന്ന പോലെ പെൻഷൻ നൽകുന്ന തുകയിൽ നിന്നും ഒരു വിഹിതം പടിച്ചെടുക്കണം. 5,38,313 പെൻഷൻകാർക്കായി 1900 കോടിയാണ് ഇപ്പോൾ ചെലവഴിക്കുന്നത്. വിവിധ സർക്കാർ വകുപ്പുകൾ നൽകുന്ന സേവനങ്ങളുടെ നിരക്കിൽ 25 ശതമാനം വർധന വരുത്തണം. മദ്യത്തിന് 20 ശതമാനം നികുതി കൂട്ടണമെന്ന നിർദേശം ഭേദഗതികളോടെ നടപ്പാക്കിക്കഴിഞ്ഞു.

സർക്കാർ ഉയർന്ന പലിശക്കെടുത്തിരിക്കുന്ന വായ്പകൾ കുറഞ്ഞ പലിശയിലേക്ക് മാറ്റണമെന്നതാണ് മറ്റൊരു പ്രധാന നിർദേശം. നിലവിൽ എട്ട്, ഒമ്പത് ശതമാനം നിരക്കിലാണ് വായ്പയെടുത്തിരിക്കുന്നത്. ഇത് നിലവിലെ മാർക്കറ്റ് റേറ്റായ അഞ്ച്, ആറിലേക്ക് താഴ്ത്താനാണ് നിർദേശം. എയ്ഡഡ് സ്കൂളുകളിൽ പുതിയ തസ്തികകൾ സൃഷ്ടിക്കാതിരിക്കാൻ വിദ്യഭ്യാസ ചട്ടങ്ങളിൽ ഭേദഗതി വരുത്തണമെന്നും റിപ്പോർട്ട് നിർദേശിക്കുന്നു.

സാമ്പത്തികാവസ്ഥ തിരിച്ചു കയറണമെങ്കിൽ കർഷകരുടെയും കർഷകത്തൊഴിലാളികളുടെയും സ്ഥിതി മെച്ചപ്പെടണമെന്ന് ചൂണ്ടിക്കാണിക്കുന്ന റിപ്പോർട്ടിൽ സമയക്കുറവ് മൂലം ഇൗ മേഖലയെക്കുറിച്ച് പഠിക്കാൻ കഴിഞ്ഞിട്ടില്ലെന്നാണ് പറയുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newskerala debt
News Summary - kerala debt reaches to 3.25 lakh crore
Next Story