Begin typing your search above and press return to search.
exit_to_app
exit_to_app
Kalyan-Jewellers
cancel

ദുബൈ: ഇന്ത്യയിലെയും ഗള്‍ഫ് രാജ്യങ്ങളിലെയും ഏറ്റവും വിശ്വാസ്യതയാര്‍ന്ന ആഭരണ ബ്രാന്‍ഡുകളിലൊന്നായ കല്യാണ്‍ ജൂവലേഴ്സിന്‍റെ എട്ട് ഉപയോക്താക്കള്‍ക്ക് 28-ാമത് ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിന്‍റെ (ഡി.എസ്.എഫ്) ഭാഗ്യ നറുക്കെടുപ്പില്‍ രണ്ട് കിലോ സ്വര്‍ണം മെഗാ സമ്മാനമായി ലഭിച്ചു.

ഡി.എസ്.എഫിന്‍റെ ഭാഗമായി കല്യാണ്‍ ജൂവലേഴ്സ് ഉപയോക്താക്കള്‍ക്ക് ഉത്സവകാലത്തെ സമ്മാനമായി 25 കിലോ സ്വര്‍ണം നേടാനുള്ള അവസരമുണ്ട്. കല്യാണ്‍ ജൂവലേഴ്സില്‍നിന്നും സ്വര്‍ണാഭരണങ്ങള്‍ വാങ്ങുമ്പോള്‍ ഓരോ 500 ദിര്‍ഹത്തിനും ഒരു റാഫിള്‍ കൂപ്പണ്‍ സമ്മാനമായി നൽകും. ഡയമണ്ട് ആഭരണങ്ങള്‍ വാങ്ങുന്നവര്‍ക്ക് ഓരോ 500 ദിര്‍ഹത്തിനും രണ്ട് റാഫിള്‍ കൂപ്പണുകള്‍ സമ്മാനമായി ലഭിക്കും. ജനുവരി 29ന് നടക്കുന്ന ഡി.എസ്.എഫിന്‍റെ മെഗാ നറുക്കെടുപ്പില്‍ ഇനിയും കൂടുതല്‍ സ്വര്‍ണസമ്മാനങ്ങള്‍ നേടുവാന്‍ ഉപയോക്താക്കള്‍ക്ക് അവസരമുണ്ട്.

ഈ വര്‍ഷത്തെ ദുബൈ ഷോപ്പിങ് ഫെസ്റ്റിവലില്‍ വമ്പന്‍ സമ്മാനം നേടാന്‍ ഇതുവരെ എട്ട് കല്യാണ്‍ ജൂവലേഴ്സ് ഉപയോക്താക്കള്‍ക്ക് സാധിച്ചതില്‍ സന്തോഷമുണ്ടെന്ന് കല്യാണ്‍ ജൂവലേഴ്സ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ രമേഷ് കല്യാണരാമന്‍ പറഞ്ഞു. ഭാഗ്യ നറുക്കെടുപ്പില്‍ സമ്മാനം നേടിയവരെ അഭിനന്ദിക്കുന്നു. ദുബൈയിലെ താമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും ഒരുപോലെ പ്രിയപ്പെട്ടതാണ് ദുബൈ ഷോപ്പിങ് ഫെസ്റ്റിവല്‍. അതിശയിപ്പിക്കുന്ന സമ്മാനങ്ങള്‍ ഉപയോക്താക്കള്‍ക്ക് നൽകാന്‍ സാധിച്ചതില്‍ അതിയായ സന്തോഷവും ഇത്തരം ജനപ്രിയമായ ആഗോളപരിപാടിയുടെ ഭാഗമാകുന്നതിലും അതിന്‍റെ വിജയത്തിനായി സജീവമായി പങ്കാളികളാകുന്നതിലും അഭിമാനവുമുണ്ട്. കല്യാണ്‍ ജൂവലേഴ്സില്‍ ഓരോ പര്‍ച്ചേസിലും ഉപയോക്താക്കള്‍ക്കായി പരമാവധി നേട്ടങ്ങള്‍ നൽകുന്നതിനൊപ്പം ലോകോത്തര ഷോപ്പിങ് അനുഭവവുമാണ് നൽകുന്നത്. ഡി.എസ്.എഫ് പൂര്‍ത്തിയാകാന്‍ രണ്ടാഴ്ച കൂടി ബാക്കിയുള്ളപ്പോള്‍ കൂടുതല്‍ വിജയികളെ പ്രഖ്യാപിക്കുന്നതിനായി കാത്തിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

45 ദിവസം നീണ്ടുനില്‍ക്കുന്ന ദുബായിയുടെ ഷോപ്പിങ്, വിനോദ, സാംസ്കാരിക ആഘോഷമാണ് ദുബൈ ഷോപ്പിങ് ഫെസ്റ്റിവല്‍. റീട്ടെയ്ല്‍ വില്‍പനരംഗത്തെ ഇളവുകള്‍, പ്രമോഷനുകള്‍, ഇവന്‍റുകള്‍ എന്നിവ സ്വന്തമാക്കുന്നതിനായി ലോകമെങ്ങുനിന്നുമുള്ള ദശലക്ഷക്കണക്കിന് സന്ദര്‍ശകരാണ് ഡി.എസ്.എഫിലേക്ക് എത്തിയത്. ഷോപ്പിങ്ങിന് എത്തുന്നവര്‍ക്കായി നിരവധി സമ്മാനങ്ങളുമായി ജനപ്രിയ ഉത്സവം ജനുവരി 29ന് അവസാനിക്കും.

ഉപയോക്താക്കള്‍ക്ക് ഏറ്റവും മികച്ചത് നല്കുക എന്ന പ്രതിബദ്ധതയുടെ ഭാഗമായി കല്യാണ്‍ ജൂവലേഴ്സ് എല്ലാ സ്വര്‍ണാഭരണ പര്‍ച്ചേയ്സിനുമൊപ്പം 4-ലെവല്‍ അഷ്വറന്‍സ് സര്‍ട്ടിഫിക്കറ്റ് നൽകുന്നുണ്ട്. വിവിധ പ്യൂരിറ്റി ടെസ്റ്റുകള്‍ പൂര്‍ത്തിയാക്കിയ ആഭരണങ്ങളാണ് കല്യാണ്‍ ജൂവലേഴ്സ് വിറ്റഴിക്കുന്നത്. ഇതിനൊപ്പം നാലുതലത്തിലുള്ള സാക്ഷ്യപത്രത്തിലൂടെ ഉപയോക്താക്കള്‍ക്ക് ഇന്‍വോയിസില്‍ കാണിച്ചിരിക്കുന്ന ശുദ്ധതയുടെ മൂല്യം ആഭരണങ്ങള്‍ കൈമാറ്റം ചെയ്യുമ്പോഴും വിറ്റഴിക്കുമ്പോഴും ലഭിക്കുമെന്നതാണ് മെച്ചം. കൂടാതെ ജീവിതകാലം മുഴുവന്‍ ബ്രാന്‍ഡ് ഷോറൂമുകളിൽ നിന്ന് സ്വര്‍ണാഭരണങ്ങളുടെ മെയിന്‍റനന്‍സ് സൗജന്യമായി ചെയ്തു കൊടുക്കും.

കല്യാണ്‍ ജൂവലേഴ്സ് ഉപയോക്താക്കള്‍ക്കായി ഇന്ത്യയെങ്ങുംനിന്നും ശേഖരിച്ച സവിശേഷമായ മുഹൂര്‍ത്ത് ബ്രൈഡല്‍ ആഭരണങ്ങളുടെ നിര അവതരിപ്പിക്കുന്നുണ്ട്. കൂടാതെ പോള്‍ക്കി ആഭരണങ്ങളായ തേജസ്വി, കരവിരുതാല്‍ തീര്‍ത്ത ആന്‍റിക് ആഭരണങ്ങളുടെ ശേഖരമായ മുദ്ര, ടെംപിള്‍ ആഭരണങ്ങള്‍ അടങ്ങിയ നിമാഹ്, നൃത്തം ചെയ്യുന്ന ഡയമണ്ടുകളായ ഗ്ലോ എന്നിവയുടെ ശേഖരവും ഉപയോക്താക്കള്‍ക്കായി ഒരുക്കിയിരിക്കുന്നു. മറ്റു വിഭാഗങ്ങളിലായി സോളിറ്റയര്‍ പോലെ തോന്നിപ്പിക്കുന്ന ഡയമണ്ട് ആഭരണങ്ങളായ സിയാ, അണ്‍കട്ട് ആഭരണങ്ങളായ അനോഖി, പ്രത്യേകാവസരങ്ങളിലേയ്ക്കുള്ള ഡയമണ്ടുകളായ അപൂര്‍വ, വിവാഹ ഡയമണ്ടുകളായ അന്തര, നിത്യവും അണിയാനുള്ള ഡയമണ്ടുകളായ ഹീര, പ്രഷ്യസ് സ്റ്റോണ്‍ ആഭരണങ്ങളായ രംഗ് എന്നിവ ഉപയോക്താക്കള്‍ക്കായി ലഭ്യമാക്കുന്നു. കല്യാണ്‍ ജൂവലേഴ്സിന്‍റെ ഒരു ലക്ഷത്തിലധികം വരുന്ന നവീനവും പരമ്പരാഗതവുമായ രൂപകല്‍പ്പനകളിൽ നിന്ന് ഓരോ ദിവസവും അണിയുന്നതിനും വിവാഹത്തിന് വധുക്കള്‍ക്ക് അണിയുന്നതിനും ഉത്സവാഘോഷങ്ങള്‍ക്ക് അണിയുന്നതിനുമായി ഉപയോക്താക്കള്‍ക്ക് തെരഞ്ഞെടുക്കാം.

Show Full Article
TAGS:Kalyan Jewellers 
Next Story