ജോയ് ആലുക്കാസ് പുതിയ ബ്രാൻഡ് അംബാസഡറായി നടി സാമന്താ റൂത്ത് പ്രഭു
text_fieldsകൊച്ചി: ലോകോത്തര ജ്വല്ലറി ഗ്രൂപ്പായ ജോയ് ആലുക്കാസിന്റെ പുതിയ ബ്രാൻഡ് അംബാസഡറായി ദക്ഷിണേന്ത്യന്‍ സിനിമാ താരം സാമന്താ റൂത്ത് പ്രഭുവിനെ പ്രഖ്യാപിച്ചു.
സിനിമാ രംഗത്ത് നിരവധി അവാര്‍ഡുകള്‍ കരസ്ഥമാക്കിയ പ്രേക്ഷകരുടെ പ്രീയങ്കരിയായ നായിക ഇനി മുതല്‍ ജോയ് ആലുക്കാസിന്റെ കാലാതീതമായ ഡിസൈനുകളെയും അന്താരാഷ്ട്ര തലത്തില്‍ കൈവരിച്ച കലാപാരമ്പര്യത്തെയും പ്രതിനിധീകരിക്കും. ആത്മവിശ്വാസവും സ്‌റ്റൈലും വ്യത്യസ്തമായ വ്യക്തിത്വവുമുള്ള ആധുനിക വനിതയെ പ്രതിനിധീകരിക്കുന്നയാളാണ് സാമന്താ റൂത്ത് പ്രഭുവെന്നും ജീവിതത്തിലെ അമൂല്യ നിമിഷങ്ങളെ ആഭരണങ്ങളിലൂടെ ആഘോഷിക്കണമെന്ന ഞങ്ങളുടെ ദൗത്യത്തോട് തീരുമാനം പൂര്‍ണമായും പൊരുത്തപ്പെടുന്നുവെന്നും ലോകമെമ്പാടുമുള്ള ആഭരണപ്രേമികളെ പ്രചോദിപ്പിക്കുന്നതിനായി അവരെ ജോയ് ആലുക്കാസ് കുടുംബത്തിലേക്ക് സ്വാഗതം ചെയ്യുന്നതില്‍ അഭിമാനമുണ്ടെന്നും ജോയ് ആലുക്കാസ് ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. ജോയ് ആലുക്കാസ് പറഞ്ഞു.
'ആഭരണം എന്നത് എപ്പോഴും എന്റെ വ്യക്തിത്വത്തിന്റെ പ്രതിഫലനം ആണ്. ഓരോ ആഭരണത്തിനും ഒരു വികാരത്തിന്റെ, ആഘോഷത്തിന്റെ, കരുത്തിന്റെ കഥയുണ്ട്. ജോയ് ആലുക്കാസ് ഇവയെല്ലാം പ്രതിനിധീകരിക്കുന്നതാണ്. സൗന്ദര്യത്തിനൊപ്പം ആത്മാര്‍ത്ഥതയും പ്രചോദനവും ആഘോഷിക്കുന്ന ഒരു ബ്രാന്‍ഡിനൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിയുന്നതില്‍ ഞാന്‍ അതിയായ സന്തോഷവതിയാണ്.'- സാമന്താ പ്രഭു പ്രതികരിച്ചു.
സാമന്തയെ മുഖ്യകഥാപാത്രമാക്കി ഒരുങ്ങുന്ന ഗ്ലോബല്‍ കാമ്പയിനിലൂടെ ജോയ് ആലുക്കാസിന്റെ സമ്പന്നമായ ഡിസൈന്‍ പാരമ്പര്യം ലോകമെമ്പാടുമുള്ള വിപണികളിലും സംസ്‌കാരങ്ങളിലും കൂടുതല്‍ ഉയര്‍ത്തിക്കാട്ടാനാണ് കമ്പനി തയ്യാറെടുക്കുന്നത്. നേരത്തെ പ്രശസ്ത നടി കാജോള്‍ ബ്രാന്‍ഡിനെ പ്രതിനിധീകരിച്ചുവരുന്നുണ്ട്.
ഇനി മുതല്‍ ജോയ് ആലുക്കാസിന്റെ രണ്ട് ആഗോള ഐക്കണുകള്‍ സാമന്തയും കാജോളും ആയിരിക്കുമെന്നും കമ്പനി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

